കാഞ്ഞങ്ങാട്: അതിഞ്ഞാല്‍ മഖാം ഉറൂസ് ജനുവരി 29 മുതല്‍ ഫെബ്രുവരി മൂന്ന് വരെ നടത്താന്‍ ഉറൂസ് കമ്മിറ്റി യോഗം തീരുമാനിച്ചു. 29ന് മഗ്രിബ് നമസ്‌കാരനന്തരം മത പ്രഭാഷണ പരമ്പര സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജമാഅത്ത് പ്രസിഡന്റ് തെരുവത്ത് മൂസ ഹാജി അധ്യക്ഷത വഹിക്കും മുജീബ് റഹ്മാന്‍ ദാരിമി, മെ ട്രോ മുഹമ്മദ് ഹാജി, ബഷീര്‍ വെള്ളി ക്കോത്ത്, സി കുഞ്ഞാമത് പാലക്കി, പി.എം ഫാറൂഖ് ഹാജി, വി.കെ അബ്ദുല്ല ഹാജി എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് രാത്രി ഒമ്പത് മണിക്ക് സി.കെ.എസ് മൗലവി ആന്റ് പാര്‍ട്ടിയു ടെ ഇസ്ലാമിക കഥാ പ്രസംഗം നടക്കും. 30ന് രാത്രി ഒമ്പത് മണിക്ക് ദഫ് മുട്ട് മല്‍സരം നടക്കും. 31ന് ഉച്ചയ്ക്ക് മഖാം സിയാറത്തും പതാക ഉയര്‍ത്തലും ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ അബ്ദുല്ല ഹാജി നിര്‍വഹിക്കും.31ന് വെള്ളിയാഴ്ച 9 മണിക്ക് അഷ്‌റഫ് റഹ്മാനി ചൗക്കിയു ടെ മത പ്രഭാഷണം നടക്കും. ഫെബ്രുവരി ഒന്നിന് രാത്രി ഒമ്പത് മണിക്ക് ഇബ്രാഹിം ഖലീല്‍ ഹുദവി മുഖ്യ പ്രഭാഷണം നടത്തും. രണ്ടിന് രാത്രി എട്ട് മണിക്ക് നവാസ് മന്നാനി പനവൂര്‍ മുഖ്യ പ്രഭാഷണം നടത്തും.തുടര്‍ന്ന് മാണിയൂര്‍ അഹമ്മദ് മൗലവിയുടെ കൂട്ടു പ്രാര്‍ഥനയും നടക്കും.ഉറൂസ് വിജയിപ്പിക്കുന്നതിനായി വിവിധ സബ് കമ്മിറ്റികളെ നി യോഗിച്ചു. ഇതു സംബന്ധിച്ച് ചേര്‍ന്ന ഉറൂസ് കമ്മിറ്റി യോഗം പ്രസിഡന്റ് തെരുവത്ത് മൂസഹാജിയു ടെ അധ്യക്ഷതയില്‍ ചേര്‍ന്നു. യോഗത്തില്‍ ഷബീര്‍(വളണ്ടിയര്‍ ക്യാപ്റ്റന്‍), പ്രചരണ കമ്മിറ്റി ഖാലിദ് അറബിക്കാടത്ത്, ഭക്ഷണ കമ്മിറ്റി ചെയര്‍മാന്‍ മഹമൂദ് മാവുങ്കാല്‍ എന്നിവ രെയും പന്തല്‍ ഡക്കറേഷന്‍ വി.കെ ഹനീഫ്(ചെയര്‍), ദഫ് മുട്ട് മല്‍സരം കരീം കപ്പണയ്ക്കല്‍(ചെയ.) ആയും വിവിധ സബ് കമ്മിറ്റികളെ തിര ഞ്ഞെടുത്തു. കണ്‍വീനര്‍ ബി മുഹമ്മദ് സ്വാഗതം പറഞ്ഞു. ജന.സെക്രട്ടറി പി.എം ഫാറൂഖ് ഹാജി,തെരുവത്ത് മുഹമ്മദ് കുുഞ്ഞി ഹാജി, എം.എം മുഹമ്മദ് കുഞ്ഞി, പി.വി സൈതുഹാജി, യു.വി ഹ സൈനാര്‍ ഹാജി, റമീസ് മട്ടന്‍, മുഹമ്മദലി ലണ്ടന്‍, ഉസ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു.
0 Comments