LATEST UPDATES

6/recent/ticker-posts

സ്‌കൂളിന്റെ ചുറ്റുമതിലിന് സമീപം പട്ടിയുടെ ജഡം തള്ളിയ നിലയില്‍;അധ്യാപകരും രക്ഷിതാക്കളും പ്രതിഷേധത്തില്‍


ബദിയടുക്ക: സ്‌കൂള്‍ ചുറ്റുമതിലിന് സമീപം പട്ടിയുടെ ജഡം തള്ളിയതായി കണ്ടെത്തി. ബദിയടുക്ക ഗവ. ഹൈസ്‌കൂളിന്റെ ചുറ്റുമതിലിന് സമീപത്തുള്ള മണ്‍കൂനയില്‍ ചത്ത പട്ടിയെ തിരുകി മുകളില്‍ കല്ലുകള്‍ കൂട്ടിവെക്കുകയായിരുന്നു. പട്ടിയെ കുഴിച്ചിടാതെ അലക്ഷ്യമായി മണ്‍കൂനയില്‍ തള്ളിയതിനെതിരെ പ്രതിഷേധവുമായി അധ്യാപകരും രക്ഷിതാക്കളും  രംഗത്തുവന്നു. പഞ്ചായത്തിലെ ഒരു ജീവനക്കാരന്റെ സാന്നിധ്യത്തിലാണ് പട്ടിയെ മണ്‍കൂനയില്‍ തള്ളിയത്.  പരിസരവാസികളുടെ ശ്രദ്ധയില്‍പ്പെട്ടതിനാലാണ് പട്ടിയെ മണ്‍കൂനയില്‍ മൂടിയ വിവരം പുറത്തുവന്നത്. അല്ലായിരുന്നുവെങ്കില്‍ ആരുമറിയാതെ പട്ടിയുടെ ജഡം മണ്‍കൂനയില്‍ ജീര്‍ണ്ണിച്ച് ദുര്‍ഗന്ധം പരത്തുന്ന സാഹചര്യമുണ്ടാകുമായിരുന്നു. ചത്തപട്ടിയെ അലക്ഷ്യമായി സ്‌കൂള്‍ ചുറ്റുമതിലിന് തള്ളിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐ  ബദിയടുക്ക യൂണിറ്റ് എസ് ഐക്ക് പരാതി നല്‍കി.

Post a Comment

0 Comments