നിരവധി മോഷണക്കേസുകളിലെ പ്രതിയെ പോലീസ് വിട്ടയച്ചതിനെതിരെ പ്രതിഷേധം

LATEST UPDATES

6/recent/ticker-posts

നിരവധി മോഷണക്കേസുകളിലെ പ്രതിയെ പോലീസ് വിട്ടയച്ചതിനെതിരെ പ്രതിഷേധം


ബദിയടുക്ക: രാത്രി സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടി ഏല്‍പ്പിച്ച നിരവധി മോഷണക്കേസുകളിലെ  പ്രതിയുള്‍പ്പെടെ രണ്ട് പേരെ ബദിയടുക്ക പോലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. കൊല്ലം സ്വദേശി ബാബു കുര്യക്കോസ്, പുത്തൂര്‍ കുമ്പറയിലെ ബാബു എന്നിവരെയാണ് പോലീസ് വിട്ടയച്ചത്. ബദിയടുക്ക പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിലവില്‍ ഇവര്‍ക്കെതിരെ കേസോ വാറണ്ടോ ഇല്ലെന്നും അതുകൊണ്ടാണ് വിട്ടയച്ചതെന്നുമാണ് പോലീസിന്റെ വിശദീകരണം. ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് പണം കവര്‍ന്നതടക്കം 15 കേസുകളില്‍ പ്രതിയാണ് ബാബു കുര്യാക്കോസ്. എന്നിട്ടുപോലും പോലീസ് പ്രതിയെ വിട്ടയച്ചത് ശരിയായില്ലെന്ന അഭിപ്രായമാണ് നാട്ടുകാര്‍ക്കുള്ളത്. ബാഡൂര്‍ ചേവയില്‍ നിന്നാണ് കഴിഞ്ഞ ദിവസം രാത്രി രണ്ട്പേരെയും നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേര്‍ നാട്ടുകാരുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു.

Post a Comment

0 Comments