ഇമ്മാനുവൽ സിൽ ക്സിൽ ബ്രൈഡൽ സാരി ഫെസ്റ്റ് ഉദ്ഘാടനവും റെനോൾട്ട് കിഡ് കാറിന്റെ സമ്മാനദാനവും നടന്നു

LATEST UPDATES

6/recent/ticker-posts

ഇമ്മാനുവൽ സിൽ ക്സിൽ ബ്രൈഡൽ സാരി ഫെസ്റ്റ് ഉദ്ഘാടനവും റെനോൾട്ട് കിഡ് കാറിന്റെ സമ്മാനദാനവും നടന്നു


കാഞ്ഞങ്ങാട്: ഇമ്മാനുവൽ സിൽക്സിൽ ബ്രൈഡൽ സാരീ ഫെസ്റ്റിന് തുടക്കമായി. ഫെസ്റ്റ് ഉദ്ഘാടനം ആദുർ സി ഐ കെ പ്രേം  സദൻ നിർവഹിച്ചു, ബ്രൈഡൽ സാരീഫെസ്റ്റിന്റെ  ഭാഗമായി ഓരോ ദിവസവും ഓരോ വ്യത്യസ്ത ബ്രൈഡൽഡിസൈനുകൾ,  ബ്രൈഡൽ സാരികൾ, വെഡിങ് ഗൗൺ,  ലഹങ്കകൾ എന്നിവയുടെ വിപുലമായ ശ്രേണി, വിവിധ സെഷനുകളിലായി സാരികൾ,  ഡിസൈൻ സാരികൾ,  പട്ടുസാരികൾ, പരമ്പരാഗത വസ്ത്രങ്ങൾ,  ലാച്ച,  എന്നിവയ്ക്കുപുറമേ തനതു കണക്ഷനുകളും ഇമ്മാനുവൽ സിൽക്സ് അവതരിപ്പിക്കുന്നു.
വരന് അണിഞ്ഞൊരുങ്ങാൻ മെൻസ് വെഡിങ് ഗാലറി, സ്ക്യൂട്ട്  കളുടെയും ഷെർവാണികളുടെയും പ്രത്യേക ശേഖരം. കൂടാതെ വിവിധ ബ്രാൻഡുകളുടെ കട്ടിംഗ്സ്. പാന്റ്സ്,  ധോത്തീസ്,  പാർട്ടി വെയറുകൾ,  ടീഷർട്ടുകൾ എന്നിവയുടെ പ്രത്യേക വിഭാഗവും സജ്ജമാണ്. ഓണം-റംസാൻ ഷോപ്പിംഗ് ഫെസ്റ്റിവലിനോടനുബന്ധിച്ച് നടത്തിയ നറുക്കെടുപ്പ് വിജയി  കല്യാണിക്ക് റെനോൾട്ട് കിഡ് കാറിന്റെ താക്കോൽദാന ചടങ്ങും ആദൂർ സി.ഐ. കെ. പ്രേംസദൻ നിർവഹിച്ചു. ചടങ്ങിൽ ഇമ്മാനുവൽ സി. ഇ.  ഒ.  ടി. ഒ. ബൈജു, സക്കറിയ, സി. പി ഫൈസൽ, ഷോറൂം മാനേജർ ടി. സന്തോഷ്, പി.ആർ.ഒ മൂത്തൽ നാരായണൻ,  അഡ്മിൻ ടി. പി. നാരായണൻ എന്നിവർ  പങ്കെടുത്തു 

Post a Comment

0 Comments