കാഞ്ഞങ്ങാട്: ഉടുമ്പിനെ കൊന്ന് കറിവെച്ച് ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ ഒരു പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചായ്യോം ബസാര്‍ ലക്ഷ്മി നിലയത്തില്‍ സി ചന്ദ്രനെയാ ( 421 ണ് വനംവകുപ്പ് അധികൃതര്‍ അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ ചായ്യോം വാഴ പന്തല്‍ ആറാട്ട് ഹൗസില്‍ അശ്‌റഫ് ഒളിവിലാണ്. വെള്ളിയാഴ്ച വൈകിട്ട് ചായ്യോം കോളനിക്ക് സമീപമാണ് സംഭവം. സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് ഉടുമ്പിനെ പിടികൂടി കറി വെക്കുകയായിരുന്നു. രംഗം മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് പുറംലോകമറിഞ്ഞത്. ഇറച്ചി പാകം ചെയ്യുന്ന ദൃശ്യം പ്രതികള്‍ തന്നെ നവമാധ്യങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. ഇതോടെ കാസര്‍കോട് ഫ്‌ളയിങ്ങ് സ്‌ക്വാഡ് സംഭവസ്ഥലത്തെത്തി ചന്ദ്രനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരില്‍ നിന്ന് പിടികൂടിയ ഇറച്ചിക്ക് മൂന്നു കിലോ തൂക്കം വരും. റേഞ്ച് ഓഫീസര്‍ എം കെ നാരായണന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ മധുസൂദനന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ മാരായവി വി പ്രകാശ്, കെ വി വീണ, ഡ്രൈവര്‍ പി പ്രദീപ് കുമാര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
0 Comments