13 കാരിയെ കയറിപിടിച്ച യുവാവ് പോക്‌സോ കേസില്‍ അകത്തായി

13 കാരിയെ കയറിപിടിച്ച യുവാവ് പോക്‌സോ കേസില്‍ അകത്തായി




വിദ്യാനഗര്‍: ബസ് യാത്രക്കിടെ പെണ്‍കുട്ടിയെ കയറിപ്പിടിച്ച പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നെല്ലിക്കട്ട ചന്ദ്രംപാറയിലെ ശംസുദ്ദീന്‍(49) ആണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. പോക്‌സോ ചുമത്തിയാണ് ശംസുദ്ദീനെ അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച വൈകീട്ട് വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ബസില്‍ യാത്ര ചെയ്യുന്നതിനിടെ 13കാരിയെ കയറിപ്പിടിച്ചുവെന്നാണ് പരാതി. വിവരമറിഞ്ഞെത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Post a Comment

0 Comments