വഖഫ് ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് പാനലിന് മിന്നുംജയം

വഖഫ് ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് പാനലിന് മിന്നുംജയം


കേരളാ സ്റ്റേറ്റ് വഖഫ് ബോര്‍ഡിലേക്ക് നടന്ന മുതവല്ലി വിഭാഗം തെരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്ത 4077 വോട്ടില്‍ 1485 വോട്ട് നേടി എം.സി മായിന്‍ ഹാജിയും 1461 വോട്ട് നേടി അഡ്വ. പി.വി സൈനുദ്ദീനും മികച്ച വിജയം കരസ്ഥമാക്കി. മായിന്‍ ഹാജിയെയും സൈനുദ്ദീനെയും തഴയാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ പുതിയ നിയമ നിര്‍മ്മാണം കൊണ്ടുവന്നെങ്കിലും കോടതി വഴിയാണ് ഇരുവരും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യത നേടിയെടുത്തത്. ഇരുവരും ശക്തമായ ഭൂരിപക്ഷത്തില്‍ വിജയം കാണുകയും ചെയ്തതോടെ ഇടതു അനകൂലികള്‍ക്ക് കനത്ത തിരിച്ചടിയായി. ഇടതുപക്ഷത്തിന്റെയും കാന്തപുരം വിഭാഗത്തിന്റെയും നോമിനിയായി മത്സരിച്ച കാന്തപുരം എ.പി വിഭാഗത്തിന്റെ സംസ്ഥാന സെക്രട്ടറി പ്രൊഫ. കെ.എം അബ്ദുള്‍ റഹീമിനെയാണ് ഇവര്‍ പരാജയപ്പെടുത്തിയത.് അബ്ദുള്‍ റഹീമിന് 1015 വോട്ട് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇടതുപക്ഷ നോമിനിയായി മുത്തവല്ലി വിഭാഗത്തില്‍മത്സരിച്ച എം. സുലൈമാന് വോട്ടൊന്നും കിട്ടാതെ സംപൂജ്യനാവേണ്ടി വരികയും ചെയ്തു. എം.എല്‍.എ വിഭാഗത്തില്‍ മുസ്ലീം ലീഗിലെ പി. ഉബൈദുള്ളയും (മലപ്പുറം). സി.പി.എം സ്വതന്ത്രന്‍ അഡ്വ. പി.ടി.എ റഹീമും (കോഴിക്കോട്) തെരഞ്ഞെടുക്കപ്പെട്ടു. എം.പി വിഭാഗത്തില്‍ മുസ്ലീം ലീഗിലെ പി.വി അബ്ദുള്‍ വഹാബ് വിജയിച്ചു. മുന്‍ മന്ത്രികൂടിയായ മുസ്ലീം ലീഗ് എം.എല്‍.എ വി.കെ ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ വിഭാഗത്തില്‍ മത്സരിച്ച് പരാജയപ്പെട്ടു. നാലാം തവണയാണ് കണ്ണൂര്‍ ജില്ലാ മുസ്ലീം ലീഗ് വൈസ് പ്രസിഡന്റായ അഡ്വ. സൈനുദ്ദീന്‍ തിരഞ്ഞെടുക്കപ്പെടുന്നത്.

Post a Comment

0 Comments