കാഞ്ഞങ്ങാട് : കാഞ്ഞങ്ങാടിന്റെ ഫുട്‌ബോൾ പെരുമയെ വിളിച്ചോതി സായം സന്ധ്യകളെ കാൽപന്ത്കളിയുടെ ലഹരിയിലാഴ്‌ത്തി അതിഞ്ഞാൽ തെക്കേപ്പുറം ഡോ മൻസൂർ ഗ്രൗണ്ടിൽ അരങ്ങേറുന്ന അരയാൽ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിലെ ആദ്യ റൗണ്ടിലെ ആറാമത് മത്സരമായ ഇന്നത്തെ പോരാട്ടത്തിൽ എഫ്‌സി പള്ളിക്കര ബ്രദേഴ്‌സ് തെക്കെപ്പുറവുമായി ഏറ്റ്മുട്ടും.
പ്രിയദർശിനി ഒഴിഞ്ഞവളപ്പും മൊഗ്രാൽ ബ്രദേഴ്‌സും തമ്മിൽ ഇന്നലെ നടന്ന വാശിയേറിയ പോരാട്ടം ഗോൾരഹിത സമനിലയിൽ കലാശിക്കുകയും പെനാൽട്ടി ഷൂട്ടൗട്ടിൽ മൂന്നിനെതിരെ നാല് ഗോളുകൾ നേടി മൊഗ്രാൽ ബ്രദേഴ്‌സ് രണ്ടാം റൗണ്ടിലേക്ക് കടന്നു.
ഇന്നലെ നടന്ന മത്സരത്തിലെ മികച്ച കളിക്കാരനുള്ള ട്രോഫി മൊഗ്രാൽ ബ്രദേഴ്‌സിന്റെ ഗോൾകീപ്പർ മുംബൈ ഏയർ ഇന്ത്യ താരം സുബീഷ് കരസ്ഥമാക്കി.
പൊതുപ്രവർത്തകൻ പിഎം ഫാറൂഖാണ് മികച്ച കളിക്കാരനുള്ള ട്രോഫി സുബീഷിന് കൈമാറിയത്.
മർഹും എംബി മൂസാ സ്‌മാരക വിന്നേഴ്‌സ് ട്രോഫിയും പാലാട്ട് കുഞ്ഞഹ്‌മദ് ഹാജി ഒരു ലക്ഷം രൂപ പ്രൈസ്മണിയും പാലക്കി മൊയ്‌തു ഹാജി റണ്ണേഴ്‌സ് ട്രോഫിയുമാണ് ടൂർണമെന്റിലെ ജേതാക്കളെയും റണ്ണേഴ്‌സിനെയും കാത്തിരിക്കുന്നത്
0 Comments