സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമാപന പരിപാടികള്‍ വെള്ളിയാഴ്ച തുടക്കും ; സനദ് ദാന സമ്മേളനം 29ന്

സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമാപന പരിപാടികള്‍ വെള്ളിയാഴ്ച തുടക്കും ; സനദ് ദാന സമ്മേളനം 29ന്


കാസര്‍കോട് : ജാമിഅ സഅദിയ്യ അറബിയ്യയുടെ അമ്പതാണ്ടിന്റെ മുന്നേറ്റം അടയാളപ്പെടുത്തുന്ന ഗോള്‍ഡന്‍ ജൂബിലി സമാപന പരിപാടികള്‍ വെള്ളിയാഴ്ച മുതല്‍ മൂന്നു ദിവസങ്ങളിലായി ദേളി സഅദാബാദില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 29ന് പതിനായിരങ്ങള്‍ സംബന്ധിക്കുന്ന സനദ് ദാന സമ്മേളനത്തോടെ സമാപിക്കും. 602 സഅദികളും 95 അഫ്‌ളല്‍ സഅദികളും 57 ഖുര്‍ആന്‍ മതപാഠമാക്കിയ ഹാഫിനിനങ്ങളടക്കം 754 യുവ പണ്ഡിതര്‍ സനദ് ഏറ്റുവാങ്ങും.

27ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം തളങ്കര മാലിക്ദീനാര്‍, കീഴൂര്‍ സഈദ് മുസ്ല്യാര്‍, മേല്‍പറമ്പ കെ വി ഉസ്താദ് അബ്ദുല്‍ഖാദര്‍ ഹാജി എന്നിവരുടെ സിയാറത്തിന് ശേഷമാണ് ഉദ്ഘാടന പരിപാടിക്ക് നടത്തുന്നത്.

വാര്‍ത്താസമ്മമളനത്തില്‍ ബേക്കല്‍ ഇബ്രാഹിം മുസ്ല്യാര്‍, സയ്യിദ് സൈനുല്‍ ആബിദിന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവും, കെ പി ഹുസൈന്‍ സഅദി തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

0 Comments