വയനാട്ടില്‍ നരഭോജി കടുവ ആദിവാസിയെ കടിച്ചുകൊന്നു; മൃതദേഹം പാതി ഭക്ഷിച്ച നിലയില്‍ കണ്ടെത്തി

LATEST UPDATES

6/recent/ticker-posts

വയനാട്ടില്‍ നരഭോജി കടുവ ആദിവാസിയെ കടിച്ചുകൊന്നു; മൃതദേഹം പാതി ഭക്ഷിച്ച നിലയില്‍ കണ്ടെത്തി


കല്‍പ്പറ്റ: വയനാട്ടില്‍ ആദിവാസിയെ കടുവ കടിച്ച് കൊന്ന്തിന്നു. കുറിച്യാട് റേഞ്ചിലുള്ള വടക്കനാട് പച്ചാടി കോളനിവാസിയായ ജടയനാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും നടത്തിയ സംയുക്തമായ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പാതി കഴിച്ച നിലയിലാണ് മൃതദേഹമുണ്ടായിരുന്നത്.

കഴിഞ്ഞ ദിവസം മുതല്‍ ഇയാളെ കാണാതായിരുന്നു. വനപാലകര്‍ പ്രദേശത്ത് പരിശോധന നടത്തിവരികയാണ്. ജടയന്‍ വിറക് ശേഖരിക്കാനായാണ് പോകാറുള്ളത്. ഇത്തരത്തില്‍ നിരവധി ആളുകള്‍ തവണ പോകുന്ന ഇവര്‍ പോകാറുള്ളതാണ്. 10 ലക്ഷം രൂപ സമയബന്ധിതമായി നല്‍കുമെന്ന് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ. ഇതിനൊപ്പം കുടുംബത്തില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുവാനും തീരുമാനിച്ചിട്ടുണ്ട്. ശേഷം 15 ലക്ഷം രൂപ കൂടി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

ഇതോടെ പ്രതിഷേധവും ശക്തമായിരിക്കുകയാണ്. ഈ പഞ്ചായത്തിലെ മൂന്നാമത്തെയാളാണ് ഇത്തരത്തില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. മനുഷ്യമാംസത്തിന്റെ രുചിയറിഞ്ഞ നരഭോജി ഇനിയും ആക്രമിക്കുമോ എന്ന ആശങ്കയും ഉടലെടുത്തിട്ടുണ്ട്.

Post a Comment

0 Comments