അരയാൽ സെവൻസ്; അംബേദ്‌കർ ദേശീയ പുരസ്‌കാര ജേതാവ് വില്യംസ് ജോസഫിനെ ആദരിക്കും

അരയാൽ സെവൻസ്; അംബേദ്‌കർ ദേശീയ പുരസ്‌കാര ജേതാവ് വില്യംസ് ജോസഫിനെ ആദരിക്കും





കാഞ്ഞങ്ങാട് : ഭാരതീയ ദലിത് സാഹിത്യ അക്കാദമി യുടെ 36ം മത് അംബേദ്‌കർ ദേശീയ പുരസ്‌കാര അവാർഡ്‌ ജേതാവ് വില്യംസ് ജോസഫിനെ അരയാൽ സെവൻസ് വേദിയിൽ വെച്ച് ആദരിക്കും.
കാസർഗോഡിന്റെ വാണിജ്യ-വ്യവസായ-വിദ്യാഭ്യാസ-സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിൽ നടത്തിയ സേവനങ്ങളും ദലിത് അക്കാദമിക് ക്ഷേമ പ്രവർത്തനങ്ങളുമാണ് വില്യംസ് ജോസഫിനെ അംബേദ്‌കർ അവാർഡിന് അർഹനാക്കിയത്.


കാസർകോട് ജില്ലയിലെ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകളുടെ സംഘാടകനായ വില്യംസ് ജോസഫ് കാഞ്ഞങ്ങാട് കുശവൻകുന്ന് സ്വദേശിയാണ്.


തെക്കേപ്പുറം ഡോ. മൻസൂർ ഗ്രൗണ്ടിൽ അരങ്ങേറുന്ന അഖിലകേരള അരയാൽ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിലെ വേദിയിൽ വെച്ച് വിശിഷ്ട വ്യക്തിത്വങ്ങളുടെ സാനിധ്യത്തിൽ അംബേദ്‌കർ അവാർഡ് ജേതാവിനെ ആദരിക്കുമെന്ന് അരയാൽ സെവൻസ് സംഘാടകർ അറിയിച്ചു.

Post a Comment

0 Comments