
മുംബൈ: മദ്യത്തിനടിമയായ മകന്‍ അമ്മയെ കൊന്ന് കഷണങ്ങളാക്കി മുംബൈയിലെ വിവിധ ഭാഗങ്ങളില്‍ വലിച്ചെറിഞ്ഞു. സംഭവത്തില്‍ പ്രതി അറസ്റ്റില്‍. 30കാരനായ സുഹൈല്‍ ഷെയ്ഖ് ആണ് സ്വന്തം മാതാവിനെ കൊന്ന് മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ മുബൈ നഗരത്തിന്റെ മൂന്ന് ഭാഗങ്ങളിലായി വലിച്ചെറിഞ്ഞത്. ഒമ്ബതു ദിവസം മുമ്ബാണ് സുഹൈല്‍ തന്റെ മാതാവിനെ കൊലപ്പെടുത്തിയത്.
കൊല്ലപ്പെട്ട മാതാവും സുഹൈലും മിക്ക ദിവസങ്ങളിലും മകന്റെ മദ്യപാനത്തെ കുറിച്ചും തൊഴിലില്ലായ്മയെ കുറിച്ചു പറഞ്ഞും കലഹിക്കുക പതിവാണ്. ഡിസംബര്‍ 28നും മദ്യപിച്ച് ലക്കുകെട്ടെത്തിയ സുഹൈല്‍ കുര്‍ളയിലെ വസതിയില്‍ വെച്ച് മാതാവുമായി തര്‍ക്കത്തില്‍ ഏര്‍പെട്ടിരുന്നു. ഇതിനിടെ ഇയാള്‍ മാതാവിനെ തലയ്ക്കടിച്ച് കൊന്നു. എന്നാല്‍ മൃതദേഹം എന്തുചെയ്യണമെന്ന് ഇയാള്‍ക്ക് അറിയില്ലായിരുന്നു.
പിറ്റേന്ന് രാവിലെ ദര്‍ഗയില്‍ പോയ സുഹൈലിന് ഒരു ടെലിവിഷന്‍ പരിപാടിയില്‍ കണ്ട കൊലപാതക പരമ്ബര പ്രചോദനമാകുകയും മാതാവിന്റെ മൃതദേഹം മുംബൈ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ വലിച്ചെറിയാന്‍ പ്രകോപിപ്പിക്കുകയും ചെയ്തുവെന്ന് ഖഡ്‌കോപ്പര്‍ പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പറയുന്നു.
ഡിസംബര്‍ 30ന് തലയില്ലാത്ത മൃതദേഹത്തിന്റെ ഭാഗം വിദ്യാ വിഹാറിലെ കിരര്‍ റോഡിനരികില്‍ നിന്നും കണ്ടെടുത്തു. കാലിന്റെ ഭാഗം ഡിസംബര്‍ 31ന് ഖട്‌കോപ്പറിലെ വെയിസ്റ്റ്് ബിന്നില്‍ നിന്നും കണ്ടെത്തി.
തലയുടെ ഭാഗം സാന്റാ ക്രൂസ് ചേംബര്‍ ലിങ്ക് റോഡിലെ പാലത്തിനടിയില്‍ നിന്നും ജനുവരി നാലിന് കണ്ടെത്തി. പ്രാഥമിക അന്വേഷണത്തില്‍ ഈ മൂന്നു ദിവസങ്ങളിലും സുഹൈലിന്റെ സ്‌കൂട്ടി മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയ സ്ഥലത്തു കണ്ടിട്ടുണ്ടെന്ന് തെളിഞ്ഞു. തുടര്‍ന്ന് അന്വേഷണം സുഹൈലിനൈതിരൈ തിരിയുകയായിരുന്നു.
സുഹൈലിന്റെ സഹോദരി പൊലീസിനോട് പറഞ്ഞത് മാതാവ് ഡെല്‍ഹിയില്‍ ബന്ധുക്കളെ കാണാന്‍ പോയതാണെന്നാണ്. എന്നാല്‍ പൊലീസ് സുഹൈലിനെതിരെ അന്വേഷണം ആരംഭിക്കുകയായിരുന്നു.
തുടര്‍ന്ന് സുഹൈലിനെതിരെ ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 302 പ്രകാരം കേസെടുത്ത പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
0 Comments