LATEST UPDATES

6/recent/ticker-posts

ബേക്കല്‍ റെയില്‍വേ ഓവര്‍ബ്രിഡ്ജിന് സമീപം ചൂതാട്ടത്തിലേര്‍പ്പെട്ട പന്ത്രണ്ടംഗസംഘം 1,22000 രൂപയുമായി അറസ്റ്റില്‍


ബേക്കല്‍: റെയില്‍വേ ഓവര്‍ബ്രിഡ്ജിന് സമീപം  ചൂതാട്ടത്തിലേര്‍പ്പെടുകയായിരുന്ന 12 പേരെ 1,22000 രൂപയുമായി ്‌പോലീസ് അറസ്റ്റ് ചെയ്തു. ഫൈസല്‍, ഇസ്മായില്‍, അബ്ദുല്‍ റഹ്മാന്‍, ബാസിത്, ഇക്ബാല്‍, അഷ്‌റഫ്, ടി ജെ മാത്യു, ജബ്ബാര്‍, ഷാഫി, അഷ്‌റഫ്, ഷിബു, സെമീര്‍ എന്നിവരെയാണ് ബേക്കല്‍ എസ് ഐ പി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവര്‍ കാഞ്ഞങ്ങാട്, ബന്തടുക്ക സ്വദേശികളാണ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എത്തിയ പോലീസ് സംഘം ബേക്കല്‍ കുറിച്ചിക്കുന്ന് റെയില്‍വേ ഓവര്‍ ബിഡ്ജിന് സമീപത്തെ കാട്ടില്‍ ചീട്ടു കളിയിലേര്‍പ്പെടുകയായിരുന്ന സംഘത്തെ പിടികൂടുകയായിരുന്നു.

Post a Comment

0 Comments