LATEST UPDATES

6/recent/ticker-posts

കാസര്‍കോട്ടെ 18 കാരിയെ ബംഗളൂരുവില്‍ പീഡിപ്പിച്ച കേസ്; കൂടുതല്‍ പേര്‍ക്കെതിരെ അന്വേഷണം


കാസര്‍കോട്: കാസര്‍കോട് സ്വദേശിനിയായ 18 കാരിയെ ബംഗളൂരുവില്‍ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പോലീസ് അന്വേഷണം കൂടുതല്‍ പേരിലേക്ക്. കേസിലെ മുഖ്യപ്രതിയായ പാലക്കാട് സ്വദേശിക്ക് ഒത്താശ നല്‍കിയ ദമ്പതികള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ബംഗളൂരു ഇലക്‌ട്രോണിക് സിറ്റി മുനിറെഡ്ഡി ലേഔട്ട് സ്വദേശി അന്‍സാറിനെയും (28) ഭാര്യയെയുമാണ് പരപ്പന അഗ്രഹാര പോലീസ് കസ്റ്റഡിയിലെടുത്തത്. അന്‍സാറിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഭാര്യയെ ചോദ്യം ചെയ്തു വരികയാണ്. പെണ്‍കുട്ടിയെ പീഡിപ്പിച്ചകേസില്‍ പ്രതിയായ പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശി റിഷാബിനെ (23) നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റിഷാബിനെ ചോദ്യം ചെയ്തതോടെയാണ് ഒത്താശ നല്‍കിയ ദമ്പതികളെ കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. റിഷാബ് പെണ്‍കുട്ടിയുമായി തന്റെ വീട്ടിലെത്തിയെന്നും ഡിസംബര്‍ മൂന്ന് മുതല്‍ 6 വരെ താമസിച്ചെന്നും നിസാര്‍ പോലീസിന് മൊഴി നല്‍കി. കാസര്‍കോട്ടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മതം മാറ്റാന്‍ ശ്രമിച്ചതായും കര്‍ണ്ണാടക പോലീസിന് ലഭിച്ച പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ഡിസംബര്‍ രണ്ടിനാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്. 

Post a Comment

0 Comments