ഉപ്പളയില്‍ ട്രെയിനിന് നേരെ കല്ലെറിഞ്ഞു

ഉപ്പളയില്‍ ട്രെയിനിന് നേരെ കല്ലെറിഞ്ഞു



മഞ്ചേശ്വരം: ഉപ്പളയില്‍ ട്രെയിനിന് നേരെ കല്ലേറ്. മുംബൈ -എറണാകുളം തുരന്തോ എക്‌സ് പ്രസിന് നേരെ ബുധനാഴ്ച   ഉച്ചയോടെയാണ് അജ്ഞാതര്‍ കല്ലെറിഞ്ഞത്. ട്രെയിന്‍ ഉപ്പളയില്‍ എത്തിയപ്പോള്‍ പാളത്തിന് കുറച്ചകലെ മറഞ്ഞുനിന്ന സംഘം കല്ലെറിയുകയായിരുന്നു. ഉപ്പളയില്‍ സ്റ്റോപ്പില്ലാത്തതിനാല്‍ വണ്ടി നിര്‍ത്തിയില്ല. കല്ലെറിഞ്ഞ ശേഷം ചിലര്‍ ഓടി പോകുന്നത് ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ട്രെയിന്‍ കാസര്‍കോട്ടെത്തി നിര്‍ത്തിയിട്ടതോടെ പൈലറ്റ് ആര്‍ പി എഫിന് പരാതി നല്‍കുകയാണുണ്ടായത്. റെയില്‍വേ സംരക്ഷണ സേന ഇത് സംബന്ധിച്ച് അന്വേഷണമാരംഭിച്ചു.

Post a Comment

0 Comments