വീട്ടിനകത്ത രഹസ്യ അറയില്‍ നിന്ന് എക്‌സൈസ് മദ്യം പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍

LATEST UPDATES

6/recent/ticker-posts

വീട്ടിനകത്ത രഹസ്യ അറയില്‍ നിന്ന് എക്‌സൈസ് മദ്യം പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍

ബദിയടുക്ക: വീട്ടിനകത്തെ  രഹസ്യ അറയില്‍ നിന്ന് എക്‌സൈസ് മദ്യം പിടികൂടി.വീട്ടുടമ ഉള്‍പ്പെടെ രണ്ട്  പേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കാനത്തൂരിലെ കുഞ്ഞിരാമന്‍(66), കാനത്തൂര്‍ പയാളത്തെ ചന്ദ്രന്‍ (47) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എക്‌സൈസ് കമ്മീഷണറുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം ബദിയടുക്ക റെയ്ഞ്ച് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ സി കെ വി സുരേഷിന്റെ നേതൃത്വത്തില്‍ കുഞ്ഞിരാമന്റെ വീട്ടില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് രഹസ്യ അറ കണ്ടെത്തിയത്. വീടിന്റെ അടുക്കളയോട് ചേര്‍ന്ന മറ്റൊരു മുറിയില്‍ രഹസ്യ അറയുണ്ടാക്കി വ്യാജ മദ്യം സൂക്ഷിക്കുകയായിരുന്നു. അറ ആരുടെയും ശ്രദ്ധയില്‍ പെടാതിരിക്കാനായി മുകളില്‍ ഷീറ്റ് വിരിച്ച നിലയിലായിരുന്നു. കുഞ്ഞിരാമനെ എക്‌സൈസ് വിശദമായി ചോദ്യം ചെയ്തതോടെയാണ് രഹസ്യ അറയുടെ കാര്യം വെളിപ്പെടുത്തിയത്. ഇതിനകത്തുണ്ടായിരുന്ന കളര്‍ ചേര്‍ത്ത അഞ്ച് ലിറ്റര്‍ വ്യാജ മദ്യം എക്‌സൈസ് കണ്ടെടുത്തു. പയാളത്തെ ചന്ദ്രന്റെ വീടിന് സമീപത്തു നിന്ന് 3.78 ലിറ്റര്‍ കര്‍ണാടക നിര്‍മിത വിദേശ മദ്യവും പിടികൂടി. കുഞ്ഞിരാമനും ചന്ദ്രനും നേരത്തെ അബ്കാരി കേസുകളില്‍ പ്രതികളാണെന്ന് എക്‌സൈസ് പറഞ്ഞു. ഇരുവരും മദ്യ വില്‍പന നടത്തുകയാണെന്ന് കാണിച്ച് നാട്ടുകാര്‍ എക്‌സൈസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടിയുണ്ടായത്. അതേ സമയം നീര്‍ച്ചാലിലുള്ള ഒരു കോളനിയിലെ മൂന്ന് വീടുകള്‍ കേന്ദ്രീകരിച്ച് മദ്യ വില്‍പന നടക്കുകയാണെന്നും ഇതിനെതിരെ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments