നിയന്ത്രണം വിട്ട ബൈക്ക് പാഞ്ഞുകയറി യുവാവ് മരിച്ചു

നിയന്ത്രണം വിട്ട ബൈക്ക് പാഞ്ഞുകയറി യുവാവ് മരിച്ചു



കാഞ്ഞങ്ങാട്;  നിയന്ത്രണം വിട്ട ബൈക്ക് പാഞ്ഞുകയറി യുവാവ് മരിച്ചു. പെരിയക്കടുത്ത്  കുണിയ അടുക്കയിലെ അബ്ദുല്ല-ഖദീജ ദമ്പതികളുടെ മകന്‍ ഖാദര്‍ (40) ആണ് മരിച്ചത്. കൂലിത്തൊഴിലാളിയായിരുന്നു.വെള്ളിയാഴ്ച  രാത്രി ജോലി കഴിഞ്ഞ്  റോഡരികില്‍ നില്‍ക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ ബൈക്ക് ഖാദറിനെ ഇടിച്ചുവീഴ്ത്തിയത്. ഗുരുതരമായി പരുക്കേറ്റ ഖാദറിനെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരണം സംഭവിച്ചു. ബേക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ  മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അവിവാഹിതനാണ്. സഹോദരങ്ങള്‍: സുഹ്‌റാബി, ഷറഫുദ്ദീന്‍, ഇര്‍ഷാദ് (ഇരുവരും ദുബൈ), സുമയ്യ, സഹല.

Post a Comment

0 Comments