
കുമ്പള: അറവ് മാലിന്യങ്ങള്‍ ജെ സി ബി ഉപയോഗിച്ച് മൂടുന്നതിനിടെ കുടിവെള്ള പൈപ്പ് പൊട്ടി. സംഭവം വിവാദമായതോടെ അറവ് അവശിഷ്ടങ്ങള്‍ നീക്കി. എന്നാല്‍ പൊട്ടിയ പൈപ്പ് നന്നാക്കുന്നതിനുള്ള പണം നല്‍കാതിരുന്നതോടെ വാട്ടര്‍ അതോറിറ്റി അധികൃതര്‍ പോലീസിനെ സമീപിച്ചു. പോലീസ് ഇടപെട്ടതോടെ പണം നല്‍കി . ബംബ്രാണ റോഡരികിലാണ് അറവ് അവശിഷ്ടങ്ങള്‍ കുഴിച്ചുമൂടിയത്. കുടിവെള്ളം മുടങ്ങിയതോടെ വാട്ടര്‍ അതോറിറ്റി അധികൃതര്‍ സ്ഥലം പരിശോധിച്ചതോടെയാണ് പൈപ്പിനകത്ത് അറവ് അവശിഷ്ടങ്ങള്‍ കണ്ടത്. തുടര്‍ന്ന് പഞ്ചായത്ത് അംഗത്തെ അറിയിച്ചു. പഞ്ചായത്ത് അംഗം മാലിന്യം മൂടിയവരോട് സംസാരിച്ചതിനെ തുടര്‍ന്ന് മാലിന്യം നീക്കം ചെയ്യുകയും പൈപ്പ് പൊട്ടിയതിന് 6000 രൂപ നല്‍കാമെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പണം ലഭിക്കാതിരുന്ന തോടെ അധികൃതര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് ഇടപെട്ടതോടെയാണ് പണം നല്‍കിയത്.
0 Comments