
കാസര്‍ഗോഡ്: പ്രായപൂര്‍ത്തിയാകാത്ത അഞ്ചു വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സര്‍ക്കാര്‍ സ്‌കൂളിലെ പ്യൂണ്‍ അറസ്റ്റില്‍. കാസര്‍ഗോഡ് ബംബ്രാണയിലെ ചന്ദ്രശേഖര (55) ആണ് അറസ്റ്റിലായത്. പോക്‌സോ നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു.
മധൂര്‍ പഞ്ചായത്തിലെ സര്‍ക്കാര്‍ സ്‌കൂളിലാണു നാടിനെ ഞെട്ടിച്ച സംഭവം. കുട്ടികള്‍ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അധ്യാപികമാര്‍ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.
അധ്യാപകര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വീട്ടിലെത്തി കുട്ടികളുടെ മൊഴിയെടുക്കുകയും തുടര്‍ന്നു പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
സ്‌കൂള്‍ ഓഫീസ് വൃത്തിയാക്കാന്‍ വരണമെന്ന പ്യൂണിന്റെ നിര്‍ദേശമനുസരിച്ച് നേരത്തെ സ്‌കൂളില്‍ എത്താറുണ്ടെന്നും ഇയാള്‍ ഓഫീസ് മുറിയിലേക്കു കൊണ്ടുപോയി പീഡിപ്പിക്കുകയാണു പതിവെന്നുമാണ് കുട്ടികള്‍ മൊഴി നല്‍കിയത്.
0 Comments