ലാസ്റ്റ് ഗ്രേഡ് അപേക്ഷകള്‍ ഒരു ലക്ഷം കടന്നു

ലാസ്റ്റ് ഗ്രേഡ് അപേക്ഷകള്‍ ഒരു ലക്ഷം കടന്നു



ലാസ്റ്റ് ഗ്രേഡ് സര്‍വൻ്റ്സിന് ആദ്യ പത്ത് ദിവസം കൊണ്ട് ലഭിച്ചത് 1,05,205 അപേക്ഷകൾ. ഏഴാം ക്ലാസ് ജയമാണ് വിദ്യാഭ്യാസ യോഗ്യത. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 5. ജില്ലാതലത്തിൽ നേരിട്ടുള്ള നിയമനത്തിനാണ് വിജ്ഞാപനം

ഉദ്യോഗാര്‍ഥികൾക്ക് ഒരു ജില്ലയിലേക്ക് മാത്രമേ അപേക്ഷിക്കാനാകൂ. 18 നും 36 വയസ്സിനും ഇടയിലുള്ളവര്‍ക്ക് അപേക്ഷകൾ സമര്‍പ്പിക്കാം. അതേസമയം, സംവരണ വിഭാഗങ്ങൾക്ക് നിയമാനുസ‍ൃത ഇളവ് ലഭിക്കും.ബിരുദക്കാര്‍ക്ക് അപേക്ഷകൾ സമര്‍പ്പിക്കാൻ കഴിയില്ല.

ഇതുവരെ ലഭിച്ച അപേക്ഷകൾ

1. തിരുവനന്തപുരം - 16500
2. കൊല്ലം - 8100
3. പത്തനംതിട്ട - 4850
4. ആലപ്പുഴ - 6750
5. കോട്ടയം - 5975
6. ഇടുക്കി - 4400
7. എറണാകുളം - 9475
8. തൃശൂര്‍ - 8300
9. പാലക്കാട് - 8950
10. മലപ്പുറം - 9850
11. കോഴിക്കോട് - 7825
12. വയനാട് - 3420
13. കണ്ണൂര്‍ - 6560
14. കാസര്‍ഗോഡ് - 4250

അതേസമയം, വിവിധ വകുപ്പുകളിലെ ലാസ്റ്റ് ഗ്രേഡ് സര്‍വൻ്റ്സ് തസ്തികയിൽ നിലവിലെ റാങ്ക് ലിസ്റ്റിൽ നിന്ന് 3219 പേര്‍ക്ക് നിയമനം ലഭിച്ചു. തൊട്ടുമുൻപത്തെ റാങ്ക് പട്ടികയെ അപേക്ഷിച്ച് മന്ദഗതിയിലാണ് നിയമനം നടക്കുന്നത്. 2015ലെ റാങ്ക് പട്ടികയിൽനിന്ന് മൊത്തം 11,000 നിയമനങ്ങളാണ് നടന്നത്. ഇതുവരെയുള്ള കണക്കനുസരിച്ച് നിലവിലെ പട്ടികയിൽ നിന്ന് ലാസ്റ്റ് ഗ്രേഡിൽ ഏറ്റവും കൂടുതൽ നിയമനം നടന്നത് തിരുവനന്തപുരത്ത് നിന്നാണ്.

Post a Comment

0 Comments