അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെന്റർ സംഘടിപ്പിക്കുന്ന ഇന്ത്യാ ഫെസ്റ്റിന്റെ ഒന്നാം നമ്പർ എൻട്രി പാസ്സ് സെന്റർ ജനറൽ സെക്രട്ടറി എം പി എം റഷീദിൽ നിന്ന് മുസഫയിലെ ബ്രൈറ്റ് വേ ടയർ ഷോപ്പുടമുമായ സിറാജുദ്ദീൻ ഏറ്റുവാങ്ങി.
ഫെബ്രുവരി 6, 7 ,8 തീയതികളിലാണ് ആയിരങ്ങൾ പങ്കെടുക്കുന്ന ഇന്ത്യാ ഫെസ്റ്റ് ഇസ്ലാമിക് സെന്റർ നടത്തുന്നത്.
ചടങ്ങിൽ സെന്റർ ആക്ടിംഗ് പ്രസിഡണ്ട് ടി കെ അബ്ദുൾ സലാം അധ്യക്ഷം വഹിച്ചു. ഇന്ത്യാ ഫെസ്റ്റ് എക്സിക്യൂഷൻ ട്ടീം ചെയർമാൻ എം എം നാസർ പരിപാടി വിശദീകരിച്ചു. കൺവീനർ ഖാദർ ഒളവട്ടൂർ ,ഹംസ നടുവിൽ , സാബിർ മാട്ടൂൽ അബ്ദുൾ റഹിമാൻ തങ്ങൾ ,എം കുഞ്ഞിമുഹമ്മദ് കുട്ടി കയ്യം, ഹാരിസ് ബാഖവി , മൻസൂർ മൂപ്പൻ , മുജീബ് എടത്തിങ്കൽ , ബാവ വെട്ടം എന്നിവർ പങ്കെടുത്തു.
0 Comments