റോഡരികില്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ചു; പൊള്ളലേറ്റ് വീട്ടമ്മക്ക് ഗുരുതരം

റോഡരികില്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ചു; പൊള്ളലേറ്റ് വീട്ടമ്മക്ക് ഗുരുതരം



കണ്ണൂര്‍: റോഡികില്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ച് വീട്ടമ്മക്ക് ഗുരുതരമായി പൊള്ളലേറ്റു. പാനൂര്‍ ചെറുപറമ്പിലെ വലിയപറമ്പില്‍ അനിതക്കാണ് (48) പൊള്ളലേറ്റത്. തിങ്കളാഴ്ച്ച വൈകിട്ട് 6 മണിയോടെയാണ് സംഭവം. അനിത വീടിനു മുന്നിലുള്ള റോഡിന്റെ മുന്‍ഭാഗം തൂത്തുവാരി മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ ഉഗ്രശബ്ദത്തോടെ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ഈ ഭാഗത്ത് ആരോ ഉപേക്ഷിച്ച ബോംബ് അനിതയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. കണ്ണിനും മറ്റും പൊള്ളലേറ്റ അനിതയെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 

Post a Comment

0 Comments