വഴക്കിനിടെ നവവധു കുളിമുറിയില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കി; പിന്നാലെ നവവരനും ആത്മഹത്യ ചെയ്തു

LATEST UPDATES

6/recent/ticker-posts

വഴക്കിനിടെ നവവധു കുളിമുറിയില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കി; പിന്നാലെ നവവരനും ആത്മഹത്യ ചെയ്തു
തളിപ്പറമ്പ്: വഴക്കിനിടെ നവവധു കുളിമുറിയില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കി. ഇതില്‍ മനംനൊന്ത് നവവരനും ആത്മഹത്യ ചെയ്തു. കുറ്റിക്കോല്‍ സ്വദേശി തേരു കുന്നത്ത് വീട്ടില്‍ സുധീഷ് (30), ഭാര്യ തമിഴ്നാട് പുത്തൂര്‍ സ്വദേശിനി ഇസക്കിറാണിയെന്ന രേഷ്മ (25) എന്നിവരാണ് മരിച്ചത്. സുധീഷ് തൂങ്ങി മരിച്ച നിലയിലും രേഷ്മയുടെ മൃതദേഹം കഴുത്തില്‍ കയര്‍ സഹിതം നിലത്തു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. രേഷ്മയെ സുധീഷ് തന്നെ താഴെയിറക്കിയെങ്കിലും മരിച്ചെന്നുറപ്പായതോടെ സുധീഷും ആത്മഹത്യ ചെയ്യുകയായിരുന്നു. കൂലിതൊഴിലാളിയായ സുധീഷും രേഷ്മയും എട്ടു മാസം മുമ്പാണ് വിവാഹിതരായത്. കുടുംബാംഗങ്ങള്‍ തമ്മില്‍ ആലോചിച്ചാണ് ഇരുവരുടെയും വിവാഹം നടത്തിയത്. വിവാഹത്തിനു ശേഷം കുറ്റിക്കോല്‍ വേട്ടക്കൊരു മകന്‍ ക്ഷേത്രത്തിനു സമീപത്തുള്ള വാടക വീട്ടില്‍ താമസിച്ചു വരികയായിരുന്നു. സുധീഷിന്റെ സുഹൃത്ത് രാവിലെ വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. 

Post a Comment

0 Comments