പൗരത്വ സംരക്ഷണ മഹാറാലി വിജയിപ്പിക്കും: എം.എസ്.എസ്

പൗരത്വ സംരക്ഷണ മഹാറാലി വിജയിപ്പിക്കും: എം.എസ്.എസ്


കാഞ്ഞങ്ങാട്: നരേന്ദ്രമോദി സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ രാജ്യത്താകമാനമുള്ള ജനാധിപത്യ മതേതര വിശ്വാസികൾ നടത്തി വരുന്ന ഭരണഘടനാ സംരക്ഷണ പോരാട്ടത്തിന് ശക്തി പകർന്നു കൊണ്ടു പൗരത്വ സംരക്ഷണ സംയുക്ത സമിതി  ജനുവരി 17 ന് വെള്ളിയാഴ്ച കാഞ്ഞങ്ങാട് വച്ച് സംഘടിപ്പിക്കുന്ന  റാലിയും സംഗമവും വിജയിപ്പിക്കാൻ മുസ്ലിം സർവീസ് സൊസൈറ്റി കാസർകോട് ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.കെ.പി. ഇസ്മായിൽ ഹാജി  അധ്യക്ഷത വഹിച്ചു. ഹംസ പാലക്കി, സി.എച്ച്. സുലൈമാൻ അതിഞ്ഞാൽ, ഏ  അബ്ദുല്ല, അബ്ദുല്ല ബേവിഞ്ച , കെ.മൊയ്തു ഹാജി, ഹാറൂൺ ചിത്താരി, അൻവർ ഹസ്സൻ ചിത്താരി, ശംസുദ്ധീൻ മാട്ടുമ്മൽ, കെ.എം. അബ്ദുല്ല കുഞ്ഞി, കെ.സി. ഇർഷാദ്, മഹമൂദ് എരിയാൽ ,  അബ്ദുൽ ഖാദർ തെക്കിൽ, പി.എം. കുഞ്ഞബ്ദുള്ള ഹാജി, ഫാറൂഖ് കാസ്മി എന്നിവർ പ്രസംഗിച്ചു.


മുസ്ലിം സർവീസ് സൊസൈറ്റി കാസർകോട് ജില്ലാ കമ്മിറ്റി യോഗം പ്രസിഡന്റ് വി.കെ.പി. ഇസ്മായിൽ ഹാജി ഉദ്ഘാടനം ചെയ്യുന്നു

Post a Comment

0 Comments