"പ്രകൃതിയിലേക്ക് ഒരു ചുവടുവെപ്പ്' പദ്ധതിയുമായി കാഞ്ഞങ്ങാട് റിയൽ ഹൈപ്പർ മാർക്കറ്റ്

LATEST UPDATES

6/recent/ticker-posts

"പ്രകൃതിയിലേക്ക് ഒരു ചുവടുവെപ്പ്' പദ്ധതിയുമായി കാഞ്ഞങ്ങാട് റിയൽ ഹൈപ്പർ മാർക്കറ്റ്


കാഞ്ഞങ്ങാട്: പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി  കാഞ്ഞങ്ങാട് റിയൽ ഹൈപ്പർ മാർക്കറ്റിൽ നിന്നും നൽകുന്ന പുനരുപയോഗിക്കാൻ കഴിയുന്ന പ്ലാസ്റ്റിക് കവറുകൾ ഉപയോഗ ശേഷം സൂക്ഷിച്ചുവച്ച് കേടുപാടുകൾ കൂടാതെ ഒരു കിലോഗ്രാം ആകുമ്പോൾ തിരിച്ചു റിയൽ ഹൈപ്പർ മാർക്കറ്റിൽ ഏൽപ്പിക്കുമ്പോൾ പകരമായി ഒരു കിലോ അരി സൗജന്യമായി നൽകുന്ന പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭ ചെയർമാനും കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അംഗവുമായ വി. വി. രമേശൻ നിർവഹിച്ചു. ചടങ്ങിൽ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉണ്ണികൃഷ്ണൻ, വാർഡ് കൗൺസിലർ വാസന്തി,  റിയൽ ഹൈപ്പർ മാർക്കറ്റ് എം.ഡി.  സി. പി. ഫൈസൽ,   മെഹ്‌റൂഫ്,  പ്രശാന്ത്, പ്രസ് ഫോറം പ്രസിഡണ്ട് ഇ. വി. ജയകൃഷ്ണൻ,  പി. ആർ. ഒ.  നാരായണൻ മൂത്തൽ, സക്കറിയ സുകുമാരൻ പൂച്ചക്കാട്, സാവിത്രി വെള്ളിക്കോത്ത് എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments