'നമ്മളൊന്ന്' മഹാറാലിയിൽ മുഴുവൻ പ്രവർത്തകരും അണി നിരക്കണം: ഐ.എൻ. എൽ

LATEST UPDATES

6/recent/ticker-posts

'നമ്മളൊന്ന്' മഹാറാലിയിൽ മുഴുവൻ പ്രവർത്തകരും അണി നിരക്കണം: ഐ.എൻ. എൽ


കാഞ്ഞങ്ങാട് : പൗരത്വ ഭേദഗതി ബില്ലിനെതിരെ പൗരത്വ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നാളെ കാഞ്ഞങ്ങാട് നടക്കുന്ന മഹാറാലിയിൽ നാഷണൽ ലീഗിന്റെയും  പോഷക സംഘടനകളുടെയും മുഴുവൻ നേതാക്കളും പ്രവർത്തകരും അണി നിരക്കണമെന്ന് ഐ എൻ എൽ മണ്ഡലം പ്രസിഡന്റ് ബിൽടെക് അബ്ദുല്ല , സെക്രട്ടറി ഷഫീക് കൊവ്വൽപ്പള്ളി , ജില്ല സെക്രട്ടറി റിയാസ് അമലടുക്കം എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ  അറിയിച്ചു. 
ഭരണഘടന സംരക്ഷിക്കാനുള്ള രാജ്യത്തിൻറെ പോരാട്ടത്തിൽ അണി നിരക്കേണ്ടത് ഓരോ പൗരന്റെയും കടമ ആണെന്നും , സ്വയം തിരിച്ചറിഞ്ഞു മുഴുവൻ ആളുകളും മഹാറാലിയിൽ പങ്കെടുത്തു വൻ വിജയം ആക്കണമെന്നും അഭിപ്രായപ്പെട്ടു . നാളെ ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് മഹാറാലി അലാമിപ്പള്ളി ബസ്സ്റ്റാൻഡിൽ നിന്നും ആരംഭിക്കുന്നത് .

Post a Comment

0 Comments