വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കവര്‍ന്നു

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കവര്‍ന്നു


ബദിയടുക്ക; വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കവര്‍ച്ച ചെയ്തു.  പെര്‍ള അടുക്കയിലെ അബ്ദുള്‍ അസീസിന്റെ കെ.എല്‍ 14പി 7836 നമ്പര്‍ യമഹ ബൈക്കാണ് മോഷണം പോയത്. ജനുവരി 11 ന് പുലര്‍ച്ചെ 1.30 നും രാവിലെ 7 മണിക്കും ഇടയിലുള്ള സമയത്താണ് ബൈക്ക് മോഷണം പോയതെന്ന് അസീസ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ബദിയടുക്ക sപാലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Post a Comment

0 Comments