അനധികൃതമായി ചെമ്മണ്ണ് കടത്ത്; ലോറികളും ജെ സി ബിയും പിടികൂടി
Thursday, January 16, 2020
ബദിയടുക്ക: ആന്ധ്രയിലെ സിമന്റ് ഫാക്ടറിയിലേക്ക് ചെമ്മണ്ണ് കയറ്റി പോകുകയായിരുന്ന രണ്ട് ടോറസ് ലോറികളും ജെസിബിയും സീതാംഗോളിയില്‍ പോലീസ് പിടികൂടി. ബുധനാഴ്ച രാത്രിയാണ് സീതാംഗോളി എച്ച് എ എല്‍ സ്ഥാപനത്തിന് മുന്നില്‍ വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് സംഘം ലോറികളും ജെസിബിയും പിടിച്ചെടുത്തത്. ആന്ധ്രയിലെ സിമന്റ് ഫാക്ടറിലേക്ക് കൊണ്ടുപോകാനായി ചെമ്മണ്ണ് കയറ്റിയ ലോറികള്‍ കാസര്‍കോട് ഭാഗത്തേക്ക് പോകുമ്പോഴാണ് പോലീസ് പിടിയിലായത്. ഒരു ലോറിയില്‍ ഒരു ലോഡ് മണ്ണും മറ്റെ ലോറിയില്‍ കാല്‍ഭാഗം മണ്ണുമാണ് ഉണ്ടായിരുന്നത്. ലോറികളും ജെ സി ബിയും ജിയോളജി വകുപ്പിന് കൈമാറുമെന്ന് പോലീസ് പറഞ്ഞു.
0 Comments