LATEST UPDATES

6/recent/ticker-posts

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഭരണഘടന മനസിലായിട്ടില്ല: സീതാറാം യെച്ചൂരി




പൗരത്വ ഭേദഗതി നിയമത്തെ ചൊല്ലി ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സർക്കാരും തമ്മിലുള്ള പോര് രൂക്ഷമായിരിക്കെ, പ്രതികരണവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഭരണഘടന മനസിലാക്കിയിട്ടില്ലെന്ന് യെച്ചൂരി വിമർശിച്ചു.

ഗവർണറുടെ നിലപാട് ദൗർഭാഗ്യമെന്ന് പറഞ്ഞ യെച്ചൂരി, സംസ്ഥാനത്തിന്റേയും നിയമസഭയുടെയും അധികാരങ്ങൾ എന്തെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മനസ്സിലായിട്ടില്ലെന്നും പറഞ്ഞു. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പ്രസ്താവനകളായിരിക്കണം ഗവർണർ നടത്തേണ്ടതെന്ന് പറഞ്ഞ യെച്ചൂരി, നിർഭാഗ്യവശാൽ അതിന് വിരുദ്ധമായ പരാമർശങ്ങൾ ആണ് ഗവർണർ നടത്തുന്നതെന്നും പറഞ്ഞു.

കഴിഞ്ഞ ദിവസം ഗവർണർ നടത്തിയ പ്രസ്താവനയ്ക്ക് കനത്ത ഭാഷയിൽ തന്നെ മുഖ്യമന്ത്രിയും മറുപടി നൽകിയിരുന്നു. പണ്ട് നാട്ടു രാജാക്കാന്‍മാര്‍ക്ക് മുകളില്‍ റസിഡന്റുമാരെ നിയമിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാരിന് മുകളില്‍ അത്തരമൊരു റസിഡന്റ് ഇല്ലെന്ന് എല്ലാവരും ഓര്‍ത്താല്‍ നന്നാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

0 Comments