പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ ലോങ്ങ് മാർച്ച്; ഉദുമ നിയോജക മണ്ഡലത്തിൽ നിന്നും 1000 സ്ഥിരാഗംങ്ങൾ

LATEST UPDATES

6/recent/ticker-posts

പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ ലോങ്ങ് മാർച്ച്; ഉദുമ നിയോജക മണ്ഡലത്തിൽ നിന്നും 1000 സ്ഥിരാഗംങ്ങൾ



ചട്ടഞ്ചാൽ : "ഒരേ ഒരുന്ത്യ ഒരൊറ്റ ജനത " എന്ന മുദ്രാവാക്യമുയർത്തി പൗരത്വ ഭേദഗതി നിയമത്തിനെതിരെ കാസർഗോഡ് എം.പി രാജ് മോഹൻ ഉണ്ണിത്താൻ നയിക്കുന്ന ലോങ്ങ് മാർച്ചിൽ ഉദുമ നിയോജക മണ്ഡലത്തിൽ നിന്നും 1000 സ്ഥിരാഗംങ്ങളെ പങ്കെടുപ്പിക്കാൻ ഉദുമ നിയോജക മണ്ഡലം കോൺഗ്രസ്സ് കൺവെൻഷൻ തീരുമാനിച്ചു.

      യോഗം രാജ് മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. മുളിയാർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ചുമതല വഹിക്കുന്ന ഡി.സി.സി ജനറൽ സെക്രട്ടറി എം. കുഞ്ഞമ്പു നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു.  കെ.പി.സി.സി ജനറൽ സെക്രട്ടറി കെ. പി. കുഞ്ഞിക്കണ്ണൻ, ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നിൽ, കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠൻ, യു.ഡി.എഫ് ജില്ലാ കൺവീനർ എ. ഗോവിന്ദൻ നായർ, ഡി.സി സി ജനറൽ സെക്രട്ടറിമാരായ  വി. ആർ. വിദ്യാസാഗർ, ഗീതാകൃഷ്ണൻ, ബാലകൃഷ്ണൻ പെരിയ, വിനോദ്കുമാർ പള്ളിയിൽ വീട്, സി.വി.ജെയിംസ്, പി.വി സുരേഷ്, യൂത്ത് കോൺഗ്രസ്സ് പാർലിമെന്റ് മണ്ഡലം പ്രസിഡണ്ട് സാജിദ് മൗവ്വൽ, കെ.മൊയ്തീൻ കുട്ടി ഹാജി, സത്യൻ പൂച്ചക്കാട്, ഷാനവാസ് പാദൂർ , മണ്ഡലം പ്രസിഡണ്ടുമാരായ ടി.രാമകൃഷ്ണൻ, എം.പി.എം. ഷാഫി, വാസു മങ്ങാട്, സുകുമാരൻ ആലിങ്കാൽ, കുഞ്ഞികൃഷ്ണൻ മാടക്കാൽ, സി.അശോക് കുമാർ, ടി.കെ.ദാമോദരൻ, ജോസഫ് പാറത്തട്ടേൽ  എന്നിവർ സംസാരിച്ചു. ഉദുമ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് സി.രാജൻ പെരിയ സ്വാഗതവും ഉദുമ ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി സുകുമാരൻ പൂച്ചക്കാട് നന്ദിയും പറഞ്ഞു.

    ജനുവരി 21, 22 തീയ്യതികളിൽ ലോങ്ങ് മാർച്ച് നടക്കും. കാസർഗോഡ് ഒപ്പ് മരച്ചുവട്ടിൽ നിന്നും ആരംഭിക്കുന്ന മാർച്ച് ആദ്യ ദിവസം ഉദുമയിൽ സമാപിക്കും. 22 ന് ഉദുമയിൽ നിന്നും ആരംഭിച്ച് കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിൽ സമാപ്പിക്കും.

Post a Comment

0 Comments