തൃക്കരിപ്പൂരില്‍ കള്ളന്‍ മൂക്കുമുട്ടെ കള്ള് കട്ട് കുടിച്ചു; ഷാപ്പിലെ സിസി ടിവിയുടെ ഹാര്‍ഡ് ഡിസ്‌കും കൊണ്ടുപോയി

LATEST UPDATES

6/recent/ticker-posts

തൃക്കരിപ്പൂരില്‍ കള്ളന്‍ മൂക്കുമുട്ടെ കള്ള് കട്ട് കുടിച്ചു; ഷാപ്പിലെ സിസി ടിവിയുടെ ഹാര്‍ഡ് ഡിസ്‌കും കൊണ്ടുപോയി



തൃക്കരിപ്പൂര്‍ : കള്ള് കട്ട് കുടിച്ച് കള്ളന്‍. മൂക്കുമുട്ടെ കള്ള് കുടിച്ചതെങ്കിലും ബോധം പോകാതെ ഷാപ്പിലെ സിസി ടിവിയുടെ ഹാര്‍ഡ് ഡിസ്‌കും എടുത്തു കൊണ്ടുപോയി. തൃക്കരിപ്പൂര്‍ നടക്കാവിലെ കള്ള് ഷാപ്പില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് കള്ള് മോഷണം നടന്നത്.മേശപ്പുറത്ത് പണമുണ്ടായിരുന്നെങ്കിലും കള്ളന്‍ അതില്‍ തൊട്ടിട്ടില്ല. ഷാപ്പില്‍ സിസി ടിവി ഉണ്ടായിരുന്നെങ്കിലും ഹാര്‍ഡ് ഡിസ്‌ക് ഊരി എടുത്തതിനാല്‍ ആളുടെ ചിത്രം ലഭിച്ചില്ല.

വാതില്‍ പൊളിച്ചാണ് കള്ളന്‍ അകത്താക്കി കഴിഞ്ഞ വര്‍ഷവും ഈ ഷാപ്പില്‍ കള്ളന്‍ കയറിയിരുന്നു. അന്ന് കുടിച്ച കള്ളിന്റെ പണം മേശപ്പുറത്തു വച്ചിട്ടാണ് ‘നല്ലവനായ’ കള്ളന്‍ പോയത്. ഇതിനെത്തുടര്‍ന്നാണ് ഷാപ്പില്‍ സി സി ടി വി ക്യാമറ സ്ഥാപിച്ചത്. ഉടമയുടെ പരാതിയെത്തുടര്‍ന്ന് ചന്തേര പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments