‘ഗവർണർ സംയമനം പാലിക്കണം, തർക്കങ്ങൾ പരിഹരിക്കേണ്ടത് സ്വകാര്യമായി’: ഒ രാജഗോപാൽ എംഎൽഎ

‘ഗവർണർ സംയമനം പാലിക്കണം, തർക്കങ്ങൾ പരിഹരിക്കേണ്ടത് സ്വകാര്യമായി’: ഒ രാജഗോപാൽ എംഎൽഎ




മുഖ്യമന്ത്രി-ഗവർണർ വാക്ക്‌പോര് മുറുകിയ പശ്ചാത്തലത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ച് ഒ രാജഗോപാൽ എംഎൽഎ. ഗവർണറും സംയമനം പാലിക്കണമെന്ന് ഒ രാജഗോപാൽ പറഞ്ഞു. തർക്കങ്ങൾ സ്വകാര്യമായാണ് പരിഹരിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയും ഗവർണറും ഭരണ കേന്ദ്രങ്ങളാണ്. ആർക്കും കോടതിയെ സമീപിക്കാം. എന്നാൽ മറ്റു വഴികൾ തേടേണ്ടിയിരുന്നുവെന്നും ഒ രാജഗോപാൽ പറഞ്ഞു.

അതേസമയം, പൗരത്വ നിയമവുമായി ബന്ധപ്പെട്ടുള്ള ഗവർണർ സർക്കാർ പോരിൽ ഇരുകൂട്ടരും വിട്ടു വീഴ്ച്ചയ്ക്ക് തയ്യാറല്ലെന്ന നിലപാടിലാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ സർക്കാർ സുപ്രിംകോടതിയെ സമീപിച്ച വിഷയത്തിൽ വിശദീകരണം നൽകാൻ ചീഫ് സെക്രട്ടറി ഇന്ന് ഗവർണറെ കാണും. ഇതിനായി ചീഫ് സെക്രട്ടറി ടോം ജോസ് രാജ്ഭവനിലെത്തി.

സർക്കാർ കോടതിയെ സമീപിച്ചത് ചട്ടലംഘനമാണെന്നാണ് ഗവർണർ പറയുന്നത്. ഗവർണർ പദവിയുടെ പ്രസക്തി പരിശോധിക്കണമെന്ന ആവശ്യ ഉന്നയിച്ച് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തിയിരുന്നു.  

Post a Comment

0 Comments