മംഗലാപുരം വിമാനത്താവളത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ ബോംബ് കണ്ടെത്തി

LATEST UPDATES

6/recent/ticker-posts

മംഗലാപുരം വിമാനത്താവളത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ ബോംബ് കണ്ടെത്തി

ഇന്ന് പുലർച്ചയോടെയാണ് ദക്ഷിണ കന്നഡ ജില്ലയിലെ മംഗളൂരു എയര്‍പോർട്ടിൽ സംശയാസ്പദമായ നിലയിൽ ബാഗ് കണ്ടെത്തിയത്. വിശ്രമമുറിയുടെ അടുത്തായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട ബാഗിൽ ബോംബ് പോലുള്ള വസ്തുക്കാണെന്നാണ് പൊലീസ് ആദ്യം അറിയിച്ചത്. ഓട്ടോയിലെത്തിയ ഒരാളാണ് ബാഗ് അവിടെ ഉപേക്ഷിച്ച് കടന്നതെന്നാണ് ദ‍ൃക്സാക്ഷികളെ ഉദ്ദരിച്ചുള്ള റിപ്പോർട്ടുകള്‍. ബോംബ് സ്ക്വാഡ് ഉടൻ തന്നെ സ്ഥലത്തെത്തി. ബാഗിനുള്ളിൽ വയറുകൾ ഘടിപ്പിച്ച നിലയിൽ കണ്ട ബോംബ് നിർവീര്യമാക്കാനുള്ള കണ്ടയ്നറിലാക്കി. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ മാഗളൂരൂ വിമാനത്താവളം അതീവ ജാഗ്രതയിലാണ് 

Post a Comment

0 Comments