ചൗക്കിയില്‍ ക്ഷേത്രഭണ്ഡാരം കുത്തിപ്പൊളിച്ച് കവര്‍ച്ച

ചൗക്കിയില്‍ ക്ഷേത്രഭണ്ഡാരം കുത്തിപ്പൊളിച്ച് കവര്‍ച്ച



കാസര്‍കോട്: ചൗക്കിയില്‍ ക്ഷേത്രഭണ്ഡാരം കുത്തിപ്പൊളിച്ച് കവര്‍ച്ച. സി.പി.സി.ആര്‍.ഐക്ക് സമീപം പ്രവര്‍ത്തിക്കുന്ന കാവുഗോളി ക്ഷേത്രത്തിന്റെ ഭണ്ഡാരം കുത്തിപ്പൊളിച്ചാണ് പണം കവര്‍ന്നത്. ഇന്ന് പുലര്‍ച്ചെയാണ് കവര്‍ച്ച ശ്രദ്ധയില്‍പെട്ടത്. ഭണ്ഡാരം കുത്തിപ്പൊളിച്ച് സമീപത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു. അരലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായി ക്ഷേത്രഭാരവാഹികള്‍ പറയുന്നു. വിവരമറിഞ്ഞ് കാസര്‍കോട് പൊലീസ് സ്ഥലത്തെത്തി. അന്വേഷണം നടത്തിവരികയാണ്.

Post a Comment

0 Comments