
ചെന്നൈ: 24കാരിയായ യുവതിയെ മൂന്നുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ബലാത്സംഗം ചെയ്തത്. തമിഴ്‌നാട്ടിലെ വെല്ലൂരില്‍ ശനിയാഴ്ചയാണ് സംഭവം.
യുവതിയുടെ സുഹൃത്തിനെ തല്ലിച്ചതച്ച് പണവും വിലപ്പെട്ട വസ്തുക്കളും കവരുകയും ചെയ്തു. യുവതിയും ആണ്‍സുഹൃത്തും വെല്ലൂര്‍ ഫോര്‍ട്ടിന് സമീപത്തെ പാര്‍ക്കില്‍ വൈകുന്നേരം ഏഴുമണിക്ക് ഇരിക്കുകയായിരുന്നു.
ഇവിടെയെത്തിയ മൂന്നുപേരാണ് യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്.
പൊലീസ് സംഭവത്തില്‍ 18 വയസ്സുള്ള രണ്ട് പ്രതികളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഒരാള്‍ക്കായി അന്വേഷണം തുടരുകയാണെന്നും അറിയിച്ചു.
0 Comments