ബേക്കല്‍ കോട്ട കാണാനെത്തിയ യുവതി പിഞ്ചുമക്കളെയുമെടുത്ത് കടലില്‍ ചാടാനൊരുങ്ങി; നാട്ടുകാര്‍ തടഞ്ഞു
Tuesday, January 21, 2020
ബേക്കല്‍: കടലില്‍ ചാടാനൊരുങ്ങിയ യുവതിയെയും പിഞ്ചുമക്കളെയും രക്ഷപ്പെടുത്തി. ഞായറാഴ്ച വൈകിട്ട് ബേക്കല്‍ കോട്ടയിലാണ് സംഭവം. കോട്ടയിലെ സന്ദര്‍ശകസമയം കഴിഞ്ഞിട്ടും പുറത്തുപോകാതെ ഏഴും അഞ്ചും വയസ് പ്രായമുള്ള കുട്ടികളെയും കൊണ്ട് യുവതി കോട്ടക്കകത്തുതന്നെ തങ്ങുകയായിരുന്നു. കോട്ടയുടെ സമീപത്തെ കടല്‍ക്കരയില്‍ കുഞ്ഞുങ്ങളെയും കൊണ്ട് ചാടാനൊരുങ്ങിയ യുവതിയെ നാട്ടുകാര്‍ തടഞ്ഞ് കാര്യമന്വേഷിച്ചപ്പോള്‍ മക്കളെയും കൂട്ടി കടലില്‍ ചാടാന്‍ വന്നതാണെന്ന് യുവതി വെളിപ്പെടുത്തി. യുവതിക്കും മക്കള്‍ക്കും ഭക്ഷണം വാങ്ങി കൊടുത്ത ശേഷം നാട്ടുകാര്‍ ഉടന്‍ തന്നെ ബേക്കല്‍ പൊലീസില്‍ വിവരം നല്‍കി. പൊലീസെത്തി യുവതിയെയും മക്കളെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് ബന്ധുക്കളെ വിളിച്ചുവരുത്തി അവര്‍ക്കൊപ്പം വിടുകയായിരുന്നു. നാട്ടുകാരുടെ അവസരോചിതമായ ഇടപടലാണ് മൂന്നുജീവനുകള്‍ രക്ഷപ്പെടാന്‍ ഇടവരുത്തിയത്.
0 Comments