മുസ്ലിം ലീഗ് ഓഫീസ് ആക്രമിക്കാൻ ആഹ്വാനം ചെയ്ത ഐ.എൻ.എൽ പ്രവർത്തകന് പിഴ

LATEST UPDATES

6/recent/ticker-posts

മുസ്ലിം ലീഗ് ഓഫീസ് ആക്രമിക്കാൻ ആഹ്വാനം ചെയ്ത ഐ.എൻ.എൽ പ്രവർത്തകന് പിഴ


കാഞ്ഞങ്ങാട്:   പാർലമെന്റ് തിരഞ്ഞെടുപ്പിൽ രാജ്‌മോഹൻ ഉണ്ണിത്താൻ വിജയിച്ചതിന്റെ  ആഹ്ളാദ പ്രകടനം പൂച്ചക്കാട് നടക്കുന്ന നേരത്ത്   മുസ്ലിം ലീഗ് ഓഫിസുകൾ ആക്രമിക്കാൻ  ആഹ്വാനം ചെയ്തു വാട്‌സ് ആപ് മെസേജ് അയച്ച ഐഎൻഎൽ പ്രവർത്തകന് ആറായിരം രൂപ പിഴ.
ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) ആണ്  അബൂബക്കർ പൂച്ചക്കാടിനു പിഴയിട്ടത്. യുഡിഎഫ് പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി കൺവീനർ സുകുമാരൻ പൂച്ചക്കാടിന്റെ പരാതിയിലാണ് ബേക്കൽ പോലീസ് ഇയാൾക്കെതിരെ കേസെടുത്തത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം 2019 മെയ് 26 നു രാവിലെ യുഡിഎഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തുമ്പോൾ മുസ്ലിം ലീഗ് മുസ്ലിം ലീഗ് ഓഫിസുകൾ ആക്രമിക്കണമെന്നായിരുന്നു വാട്‌സ് ആപ്പിൽ ശബ്ദ സന്ദേശം അയച്ചത്. മറ്റൊരു ഐഎൻഎൽ പ്രവർത്തകനു വ്യക്തിപരമായി അയച്ച ശബ്ദ സന്ദേശം മറ്റൊരു ഗ്രൂപ്പിലേക്കു ചോരുകയായിരുന്നു. ഇതേ തുടർന്നാണു  യു.ഡി.എഫ് പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി തീരുമാന പ്രകാരം സുകുമാരൻ പൂച്ചക്കാട് ബേക്കൽ പോലീസിൽ പരാതി നൽകിയത്.

Post a Comment

0 Comments