ഗ്യാസ് ഏജന്‍സിയുടെ പേരില്‍ വീടുകള്‍ കയറി വ്യാജ പരിശോധക സംഘം; കബളിപ്പിക്കപ്പെട്ട നിരവധി വീട്ടമ്മമാര്‍ക്ക് പണം നഷ്ടമായി

ഗ്യാസ് ഏജന്‍സിയുടെ പേരില്‍ വീടുകള്‍ കയറി വ്യാജ പരിശോധക സംഘം; കബളിപ്പിക്കപ്പെട്ട നിരവധി വീട്ടമ്മമാര്‍ക്ക് പണം നഷ്ടമായി




കാഞ്ഞങ്ങാട്; ഗ്യാസ് ഏജന്‍സിയുടെ പേര് പറഞ്ഞ് കയറി പരിശോധന നടത്തുകയും വീട്ടമ്മമാരില്‍ നിന്ന് പണം തട്ടുകയും ചെയ്യുന്ന സംഘങ്ങള്‍ സജീവം. കാഞ്ഞങ്ങാട്, നീലേശ്വരം,  ചെറുവത്തൂര്‍, പിലിക്കോട്, വറക്കോട് വയല്‍ എന്നിവിടങ്ങളിലാണ് വ്യാജന്‍മാര്‍ ഇറങ്ങിയിരിക്കുന്നത്. പാചക വാതക സിലിണ്ടറുകളും സ്റ്റൗവും പരിശോധിക്കുന്ന സംഘം ഇതിന്റെ പേരില്‍ വീട്ടമ്മമാരെ കബളിപ്പിച്ച് തുക ഈടാക്കുകയും ചെയ്യുന്നു. നിരവധി വീട്ടമ്മമാരാണ് ഈ സംഘങ്ങളുടെ കെണിയില്‍ പ്പെട്ട് പണം നല്‍കിയത്. എന്നാല്‍ ഇത്തരത്തിലുള്ള പരിശോധനക്ക് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് ഗ്യാസ് ഏജന്‍സിയുമായി ബന്ധപ്പെട്ടവര്‍ ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയവരെ അറിയിച്ചത്. പരിശോധനക്ക് ഗ്യാസ് ഏജന്‍സിയുടെ തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യമാണ്. ഇതൊന്നുമില്ലാതെയാണ് വ്യാജ സംഘം പരിശോധന നടത്തിയത്. പരാതിയുയര്‍ന്നതോടെ പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തിവരികയാണ്. 

Post a Comment

0 Comments