തിരൂരില്‍ തിയറ്ററില്‍ സിനിമ കാണുന്നന്നതിനിടെ യുവാവ് മരിച്ചു

LATEST UPDATES

6/recent/ticker-posts

തിരൂരില്‍ തിയറ്ററില്‍ സിനിമ കാണുന്നന്നതിനിടെ യുവാവ് മരിച്ചു


തിരൂർ: സിനിമ കണ്ടുകൊണ്ടിരുന്ന യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. ഇന്നലെ രാത്രി നഗരത്തിലെ സിനിമാ തിയറ്ററിൽ മംഗലം ഇല്ലത്തപ്പടി ചെറുവഴിക്കൽ തറയിൽ പരേതനായ വാസുവിന്റെ മകൻ വിനീത് (27) ആണ് മരിച്ചത്. കൂട്ടുകാരോടൊത്ത് സിനിമ കാണാനെത്തിയതായിരുന്നു.

ഇടവേള സമയത്ത് പുറത്തിറങ്ങാൻ സുഹൃത്തുക്കൾ വിളിച്ചപ്പോൾ ചലനമറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഗൾഫിലായിരുന്ന വിനീത് അവധി കഴിഞ്ഞ് നാളെ മടങ്ങിപ്പോകാനിരിക്കുകയായിരുന്നു. അവിവാഹിതനാണ്. മാതാവ്: അനിത (മംഗലം മണ്ഡലം മഹിളാ കോൺഗ്രസ് സെക്രട്ടറി).

Post a Comment

0 Comments