ചൊവ്വാഴ്ച, ജനുവരി 28, 2020


കാസർകോട്:  കുമ്പളയിൽ മദ്രസ വിദ്യാർഥികൾക്ക് നേരെ സംഘപരിവാർ ആക്രമണം നടത്തിയതായി പരാതി . ബംബ്രാണയിലെ ദാറുല്‍ ഉലും മദ്രസയിലെ വിദ്യാര്‍ഥികളായ ഹസന്‍ സെയ്ദ് (13), മുനാസ് (17) എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത് . ഇരുവരും കുമ്പള ജില്ല സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ് . സംഭവുമായി ബന്ധപ്പെട്ട് മൂന്നംഗ അക്രമി സംഘത്തിലെ ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു.

ഇവിടെ താമസിച്ചു പഠിക്കുന്നവരാണ് അക്രമത്തിനിരയായ വിദ്യാർഥികളെന്ന് പോലീസ് പറഞ്ഞു . തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിക്കാൻ പ്രദേശത്തെ വീട്ടിൽ പോയി മടങ്ങുന്നതിനിടെയാണ് സംഘത്തിന്റെ ആക്രമണം ഉണ്ടായത് . തൊപ്പി ധരിച്ചത് എന്തിനാണെന്ന് ചോദിച്ച സംഘം, സി.എ.എ, എൻ.ആർ.സി എന്നിവ അംഗീകരിക്കുന്നില്ലെങ്കിൽ പാക്കിസ്താനിലേക്ക് പോകണമെന്ന് പറഞ്ഞതായി കുട്ടികൾ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

കാറിൽ മാരക ആയുധങ്ങളുമായാണ് സംഘം എത്തിയത്. സംഘത്തിൽപ്പെട്ട കിരൺ എന്നയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇവർ സഞ്ചരിച്ച കാറും ആയുധങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു .

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ