മരവ്യാപാരിയെ കൊലപ്പെടുത്തിയ കേസ്; ഭാര്യയെയും കാമുകനെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു
Wednesday, January 29, 2020
കാസര്‍കോട്: പാവൂര്‍ കെദുമ്പാടിയിലെ മരവ്യാപാരി ഇസ്മായിലിനെ കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഭാര്യയേയും കാമുകനേയും കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തു. ഇസ്മായിലിന്റെ ഭാര്യ ആഇശ (42), ബന്ധുവും കാമുകനുമായ മുഹമ്മദ് ഹനീഫ (34) എന്നിവരെയാണ് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി മഞ്ചേശ്വരം പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്. ജനുവരി 20നാണ് ഇസ്മായിലിനെ ആഇശയും മുഹമ്മദ് ഹനീഫയും ചേര്‍ന്ന് കൊലപ്പെടുത്തിയത്. തോര്‍ത്ത് ഉപയോഗിച്ച് കഴുത്തുമുറുക്കിയാണ് കൊലപാതകം നടത്തിയത്. പ്രതികളെ ഇന്നലെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. കൊലപാതകത്തില്‍ പങ്കാളികളായ കര്‍ണാടക സ്വദേശികളായ അറാഫത്ത്, സിദ്ദിഖ് എന്നിവര്‍ പിടിയിലാകാനുണ്ട്.ഇവരെ കണ്ടെത്തുന്നതിന് അന്വേഷണം ഊര്‍ജിതമാക്കി.
0 Comments