LATEST UPDATES

6/recent/ticker-posts

ബൈക്കില്‍ പിന്തുടര്‍ന്ന് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; രണ്ട് യുവാക്കള്‍ക്കെതിരെ പോക്‌സോ കേസ്‌

കാസര്‍കോട്: ബൈക്കില്‍ പിന്തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ  ശല്യപ്പെടുത്തുകയും മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്ന പരാതിയില്‍ രണ്ട് യുവാക്കള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. ജനുവരി 27 ന് വൈകിട്ട് 4.30 മണിയോടെ ചൗക്കിയിലാണ് സംഭവം. കാസര്‍കോട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളില്‍ ഒമ്പതാം തരത്തില്‍ പഠിക്കുന്ന പെണ്‍കുട്ടി ട്യൂഷന് പോകുമ്പോള്‍ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ രണ്ട് യുവാക്കള്‍ ശല്യപ്പെടുത്തുകയും കയ്യില്‍ കടന്നുപിടിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. പെണ്‍കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.കണ്ടാലറിയാവുന്ന യുവാക്കള്‍ക്കെതിരെയാണ് കേസ്. പ്രതികളെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Post a Comment

0 Comments