കോളജ് വിദ്യാര്‍ഥിനിയുടെ തിരോധാനം; കേസെടുത്തു

കോളജ് വിദ്യാര്‍ഥിനിയുടെ തിരോധാനം; കേസെടുത്തു



കാസര്‍കോട്: കോളജ് വിദ്യാര്‍ഥിനിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കാസര്‍കോട് നഗര പരിധിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശിനിയായ 16 കാരിയെയാണ് കാണാതായത്. കാസര്‍കോട്ടെ ഒരു സ്വകാര്യ കോളജില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി കഴിഞ്ഞ ദിവസം രാവിലെ പതിവുപോലെ കോളേജില്‍ പോകാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. പിന്നീട് തിരിച്ചുവന്നില്ല. തുടര്‍ന്ന് സഹോദരിയാണ് കാസര്‍കോട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. കൊല്ലം സ്വദേശിയായ യുവാവിനൊപ്പം പെണ്‍കുട്ടി പോയതാണെന്ന് സംശയിക്കുന്നതായി പരാതിയില്‍ പറയുന്നു.

Post a Comment

0 Comments