
ചിത്താരി : മുസ്‌ലിം യൂത്ത് അജാനൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത ഉനൈസ് മുബാറക്കിന് മുസ്‌ലിം യൂത്ത് ലീഗ് സൗത്ത് ചിത്താരി ശാഖാ കമ്മിറ്റി സ്നേഹാദരവ് നൽകി ആദരിച്ചു.
സൗത്ത് ചിത്താരി മുഹമ്മദ് ഹാജി സ്മാരക സൗധത്തിൽ ചേർന്ന യോഗം യൂത്ത് ലീഗ് ശാഖാ പ്രസിഡന്റ് ബഷീർ ചിത്താരി അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ പി.പി.നസീമ ടീച്ചർ ഉദ്ഘാടനം ചെയ്തു.
ശാഖാ കമ്മിറ്റിയുടെ സ്നേഹോപഹാരം മുസ്‌ലിം ലീഗ് വാർഡ് ആക്ടിങ് പ്രസിഡന്റ് സി.കെ.അസീസ് ഉനൈസ് മുബാറക്കിന് കൈമാറി.
ജനറൽ സെക്രട്ടറി സി.കെ.ഇർഷാദ് സ്വാഗതം പറഞ്ഞു.ബക്കർ ഖാജാ,വൺഫോർ അഹമ്മദ്,ജംഷീദ് കുന്നുമ്മൽ,ശരീഫ് മുബാറക്ക്,റിയാസ് ആവിയിൽ,എം.എസ്.ഉസാമത്ത് തുടങ്ങിയവർ പങ്കെടുത്തു.
സ്വീകരണത്തിന് ഉനൈസ് മുബാറക്ക് മറുപടി പ്രസംഗത്തിലൂടെ നന്ദി പറഞ്ഞു.
0 Comments