നിര്‍ത്തിയിട്ട കാറില്‍ നിന്ന് പണമടങ്ങിയ ബാഗ് കവര്‍ന്നു

നിര്‍ത്തിയിട്ട കാറില്‍ നിന്ന് പണമടങ്ങിയ ബാഗ് കവര്‍ന്നു


ബദിയടുക്ക: നിര്‍ത്തിയിട്ട കാറില്‍ നിന്ന് പണമടങ്ങിയ ബാഗ് കവര്‍ച്ച ചെയ്തു. പള്ളത്തടുക്ക കോരിക്കാറയിലെ ഉദയ കേശവ ഭട്ടിന്റെ കാറില്‍ നിന്നാണ് 11,000 രൂപയും രണ്ട് ബേങ്ക് പാസുബുക്കുകളും ചെക്ക് ബുക്കും അടങ്ങിയ ബാഗ് മോഷണം പോയത്. ഉദയ കേശവഭട്ട് ബദിയടുക്ക മുകളിലെ ബസാറിലുള്ള പഞ്ചായത്ത് ഓഫീസിന് സമീപത്ത് കാര്‍ നിര്‍ത്തിയിട്ട ശേഷം അടുത്തുള്ള കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോയതായിരുന്നു. തിരിച്ചുവന്നപ്പോഴാണ് കാറില്‍ നിന്നും ബാഗ് മോഷണം പോയതായി കണ്ടെത്തിയത്. ഉദയ കേശവ ഭട്ടിന്റെ പരാതിയില്‍ ബദിയടുക്ക പൊലീസ് കേസെടുത്തു.

Post a Comment

0 Comments