ദുബായിൽ ജോലിക്കിടെ ഉപഭോക്താവിനെ ലൈംഗികമായി ചൂഷണം ചെയ്തു; പ്രവാസി അറസ്റ്റിൽ

LATEST UPDATES

6/recent/ticker-posts

ദുബായിൽ ജോലിക്കിടെ ഉപഭോക്താവിനെ ലൈംഗികമായി ചൂഷണം ചെയ്തു; പ്രവാസി അറസ്റ്റിൽ


ദുബായ്: ഉപഭോക്താവിനെ ലൈംഗികമായി ചൂഷണംചെയ്തുവെന്ന പരാതിയിൽ പാകിസ്താൻ യുവാവിനെതിരെ ദുബായ് പ്രാഥമിക കോടതി നടപടി തുടങ്ങി. ബ്രിട്ടീഷ് യുവതി ഓൺലൈൻ വഴി ഓർഡർ ചെയ്തിരുന്ന സൈക്കിൾ വീട്ടിൽ എത്തിച്ചു നൽകുന്നതിനിടെ അവരെ കടന്നുപിടിച്ച് ചുംബിച്ചുവെന്നാണ് കേസ്.

കുതറിമാറി വാതിലടച്ചശേഷവും യുവാവ് തുടരെ തന്റെ മൊബൈൽ നമ്പറിലേക്ക് വിളിച്ചും മെസേജ് അയച്ചും ശല്യം ചെയ്തുവെന്നും ബ്രിട്ടീഷ് യുവതിയുടെ പരാതിയിലുണ്ട്. പരാതിയെതുടർന്ന് യുവാവിനെ കസ്റ്റഡിയിലെടുത്തിരുന്നു. വാട്‌സാപ്പിൽ മെസേജ് അയച്ച കാര്യവും പിന്നീട് ഡിലീറ്റ് ചെയ്തതും ഇയാൾ പോലീസിനോട് സമ്മതിച്ചു. എന്നാൽ യുവതിയെ കടന്നാക്രമിച്ച കാര്യം കോടതിയിൽ നിഷേധിച്ചു. കേസിൽ ഫെബ്രുവരി 16-ന് കോടതി വിധിപറയും.

Post a Comment

0 Comments