ബായാര്‍ ജാറം മഖാം ഉറൂസിന് ഫെബ്രുവരി ആറിന് തുടക്കമാകും

ബായാര്‍ ജാറം മഖാം ഉറൂസിന് ഫെബ്രുവരി ആറിന് തുടക്കമാകും



മഞ്ചേശ്വരം: ബായാര്‍ ജാറം മഖാം ഉറൂസിന് ഫെബ്രുവരി ആറിന് തുടക്കമാകും. ആറിന് രാവിലെ സയ്യിദ് കെ എസ്  അലി തങ്ങള്‍ കുമ്പോല്‍ പതാക ഉയര്‍ത്തും. സിറാജുദ്ദീന്‍ ഫൈസി സിയാറത്തിന്‍ നേതൃത്വം നല്‍കും. രാത്രി 7 മണിക്ക് സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ ടി  ജലീല്‍, സയ്യിദ് ഹബീബുള്ള തങ്ങള്‍ വെദവായി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ഹംസ മിസ്ബാഹി ഓട്ടപ്പദവ് പ്രഭാഷണം നടത്തും. 7 ന് രാത്രി 7 മണിക്ക് സിദ്ദിഖ് അസ്ഹരി പയ്യന്നൂര്‍, 8 ന് രാത്രി 7 മണിക്ക് പേരോട് മുഹമ്മദ് അസ്ഹരി, 9 ന് രാത്രി 7 മണിക്ക് ഷൗക്കത്തലി മൗലവി വെള്ളമുണ്ട വയനാട്, 10ന് രാത്രി 7 മണിക്ക് നൗഫല്‍ സഖാഫി കുമ്പള, 11 ന് രാത്രി 7 മണിക്ക് അന്‍വര്‍ മുഹിയദ്ദീന്‍ ഹുദവി ആലുവ, 12ന് രാത്രി രാത്രി 7 മണിക്ക് യു.കെ ഹനീഫ് നിസാമി മൊഗ്രാല്‍, 13 ന് രാത്രി 7 മണിക്ക് അബൂബക്കര്‍ സിദ്ദിഖ് ജലാലി കൂര്‍ന്നട്ക്ക, 14 ന് രാത്രി 7 മണിക്ക് മസ്ഹൂദ് സഖാഫി ഗൂഡല്ലൂര്‍, 15 ന് രാത്രി 7 മണിക്ക് ഖലീല്‍ ഹുദവി അല്‍മാലികി കല്ലായം എന്നിവര്‍ പ്രഭാഷണം നടത്തും. സമാപന സമ്മേളനം സയ്യിദ് മഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. 16 ന് രാവിലെ 10 മണിക്ക് മൗലീദിന് സയ്യിദ് കെ എസ്  ആറ്റക്കോയ തങ്ങള്‍ കുമ്പോലും കൂട്ടപ്രാര്‍ത്ഥനക്ക് സയ്യിദ് കെ എസ് അലി തങ്ങള്‍ കുമ്പോലും നേതൃത്വം നല്‍കും.

Post a Comment

0 Comments