തൃക്കണ്ണാട് ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അഞ്ചു പേർക്ക് പരിക്ക്

LATEST UPDATES

6/recent/ticker-posts

തൃക്കണ്ണാട് ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അഞ്ചു പേർക്ക് പരിക്ക്

പടന്നക്കാട്: ദേശീയപാതയില്‍ പടന്നക്കാട് മേല്‍പ്പാലത്തിനടുത്ത് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരുകുടുംബത്തിലെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഉദിനൂരിലെ ഷാജി(45) മക്കളായ പാര്‍വ്വണ (8) പാര്‍ത്ഥിവ് (6), ബന്ധുക്കളായ മോഹനന്‍(52) ജിതേഷ്(29) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ തൃക്കണ്ണാട്ട് ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഷാജിയും സംഘവും സഞ്ചരിച്ച കാറില്‍ എതിരെവരികയായിരുന്ന പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

0 Comments