മുക്കൂട് : സ്വർണ്ണ നാണയങ്ങളും എൽ.ഇ.ഡി ടി.വിയും അടക്കം മനം കവരുന്ന സമ്മാനങ്ങൾ ഉൾപ്പെടുത്തി മുക്കൂട് ഗവ: എൽ.പി സ്‌കൂൾ പുറത്തിറക്കിയ സമ്മാനക്കൂപ്പണിന്റെ വിതരണോൽഘാടനം നടത്തി . സ്‌കൂളിൽ വെച്ച് നടന്ന ചടങ്ങിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കരുണാകരൻ കുന്നത്ത് സമ്മാനക്കൂപ്പൺ കൺവീനർ റിയാസ് അമലടുക്കത്തിന് നൽകി നിർവ്വഹിച്ചു .വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് വിദ്യാലയ വികസന സമിതിയുടെ നേതൃത്വത്തിൽ സമ്മാനക്കൂപ്പൺ പുറത്തിറക്കിയത് . അരപ്പവൻ സ്വർണ്ണ നാണയം ഒന്നാം സമ്മാനവും , കാൽപ്പവൻ സ്വർണ്ണ നാണയം രണ്ടാം സമ്മാനവും , എൽ.ഇ.ഡി ടി.വി മൂന്നാം സമ്മാനവും , ഗ്യാസ് സ്റ്റവ് നാലാം സമ്മാനവും , ഡിന്നർ സെറ്റ് അഞ്ചാം സമ്മാനവുമാണ് . ഏപ്രിൽ ആദ്യ വാരം സ്‌കൂളിൽ വെച്ച് നടക്കുന്ന വാർഷികോത്സവത്തിൽ വെച്ച് നറുക്കെടുപ്പ് നടത്തും .
അജാനൂർഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ദാമോദരൻ പരിപാടി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ പി.എ ശകുന്തള അധ്യക്ഷത വഹിച്ചു.
മുൻ പഞ്ചായത്ത് മെമ്പർ ഒ.കൃഷ്ണൻ, എസ്.എം.സി ചെയർമാൻ പ്രീത സുരേഷ്, മദർ പി.ടി.പ്രസിഡണ്ട് അംബിക എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രഥമാധ്യാപകൻ കെ.നാരായണൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ധനുഷ് എം.എസ് നന്ദിയും പറഞ്ഞു.
0 Comments