അമിത്ത്ഷാ ഭഗവത് ഗീത വായിച്ചിരുന്നുവെങ്കിൽ ഇന്ത്യ ഇപ്പോഴത്തെ ദുരവസ്ഥയിൽ നിന്നും രക്ഷപ്പെടുമായിരുന്നുവെന്ന് : ആര്യാടൻ ഷൗക്കത്ത്

LATEST UPDATES

6/recent/ticker-posts

അമിത്ത്ഷാ ഭഗവത് ഗീത വായിച്ചിരുന്നുവെങ്കിൽ ഇന്ത്യ ഇപ്പോഴത്തെ ദുരവസ്ഥയിൽ നിന്നും രക്ഷപ്പെടുമായിരുന്നുവെന്ന് : ആര്യാടൻ ഷൗക്കത്ത്


 ഉദുമ : സംസ്ക്കാര സാഹിതി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത് നയിക്കുന്ന കാവൽ യാത്രയ്ക്ക് കാസർഗോഡ് ജില്ലാ സംസ് ക്കാര സാഹിതി യുടെ ആഭിമുഖ്യത്തിൽ ഉദുമയിൽ സ്വീകരണം നൽകി. ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നിൽ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർപേഴ്സൺ ഗീതാ കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജാഥാ ലീഡർ സംസ്ക്കാര സാഹിതി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത് സ്വീകരണത്തിന് നന്ദി പറഞ്ഞു. പ്രമുഖ എഴുത്ത് കാരൻ എം.എ.റഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.ഖാദർ മാങ്ങാട് ജില്ലാ കമ്മിറ്റി പുറത്തിറക്കിയ വാർത്താപത്രിക പ്രകാശനം ചെയ്തു.  സംസ്ക്കാര സാഹിതി സംസ്ഥാന വൈസ് ചെയർമാൻ എം.പ്രദീപ് കുമാർ, സംസ്ക്കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ  എം. വി. പ്രദീപ് കുമാർ, കാരയിൽ സുകുമാരൻ, ജില്ലാ ചെയർമാൻ വി.വി.പ്രഭാകരൻ,  സംസ്ക്കാര സാഹിതി ജില്ലാ കൺവീനർ രാഘവൻ കുളങ്ങര, ജില്ലാ വൈസ് ചെയർമാൻമാരായ സുകുമാരൻ പൂച്ചക്കാട്, കെ.വി.രാഘവൻ മാസ്റ്റർ, ജില്ലാ ട്രഷറർ ദിനേശൻ മൂലക്കണ്ടം, ഡി.സി.സി.ജനറൽ സെക്രട്ടറിമാരായ വി.ആർ. വിദ്യാസാഗർ, വിനോദ് കുമാർ പള്ളയിൽ വീട്, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് സി.രാജൻ പെരിയ, ഖലീജ് നാരായണൻ നായർ, പി.ഭാസ്കരൻനായർ, രാമകൃഷ്ണൻ മോനാച്ച, വാസു മാങ്ങാട്, സുകുമാരി ശ്രീധരൻ, രാജേഷ് പളളിക്കര, അൻവർ മാങ്ങാട്, പ്രഭാകരൻ തെക്കേക്കര, എൻ.ചന്ദ്രൻ നാലാംവാതുക്കൽ,  ബാബു മണിയങ്ങാനം കെ.വിഭക്തവത്സലൻ, കൊപ്പൽ പ്രഭാകരൻ, പി.പി.ശ്രീധരൻ, ശ്രീധരൻ വയലിൽ, ശ്രീധരൻ പളളം, മുരളി പള്ളം എന്നിവർ സംസാരിച്ചു.

    സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൽ പബ്ലിസിറ്റിയുടെ മികവുറ്റ സംഘാടനത്തിന് സുകുമാരൻ പൂച്ചക്കാടിനെയും, സർവ്വീസിൽ നിന്നും വിരമിച്ച മികച്ച സംഘാടകൻ ദിനേശൻ മൂലകണ്ടത്തിനെയും, നെഹ്റു കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സൺ ആതിരയെയും ചടങ്ങിൽ ആദരിച്ചു.

Post a Comment

0 Comments